Quantcast

കെജ്‌രിവാളിനെ നിരീക്ഷിക്കാൻ ജയിലിൽ ക്യാമറ; പ്രധാനമന്ത്രിക്ക് കത്തയച്ച് എഎപി

പ്രധാനമന്ത്രിയുടെ ഓഫീസും ലെഫ്.ഗവർണറുടെ ഓഫീസും കെജ്‌രിവാളിനെ സദാ നിരീക്ഷിക്കുകയാണെന്നാണ് ആരോപണം

MediaOne Logo

Web Desk

  • Published:

    25 April 2024 2:54 PM GMT

AAP sends letter to PM alleging Kejriwal being spied in Tihar Jail
X

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിനെ ജയിലിൽ 24 മണിക്കൂറും നിരീക്ഷിക്കാൻ ക്യാമറയുണ്ടെന്ന ആരോപണത്തിൽ പ്രധാനമന്ത്രിക്ക് ആം ആദ്മി പാർട്ടിയുടെ കത്ത്. പ്രധാനമന്ത്രിയുടെ ഓഫീസും ലെഫ്.ഗവർണറുടെ ഓഫീസും കെജ്‌രിവാളിനെ സദാ നിരീക്ഷിക്കുകയാണെന്നാണ് ആരോപണം. കെജ്‌രിവാളിനെതിരെയുള്ള അനീതി അവസാനിപ്പിക്കണമെന്ന് എഎപി കത്തിൽ ആവശ്യപ്പെട്ടു.

തിഹാർ ജയിൽ പീഡനമുറി ആയിരിക്കുകയാണെന്നാണ് എഎപിയുടെ രാജ്യസഭാംഗം സഞ്ജയ് സിങ് കത്തിൽ ആരോപിക്കുന്നത്. പ്രധാനമന്ത്രി ഓഫീസിൽ നിന്നും ഡൽഹി സിഎംഒ ഓഫീസിൽ നിന്നും ലെഫ്.ഗവർണറുടെ ഓഫീസിൽ നിന്നുമൊക്കെ സദാ കെജ്‌രിവാളിന് നിരീക്ഷണമുണ്ടെന്നും വലിയ പീഡനങ്ങളാണ് ജയിലിലെന്നും കത്തിൽ പറയുന്നു.

കെജ് രിവാളിന്റെ ആരോഗ്യനില പോലും വകവയ്ക്കാത്തതാണ് ജയിൽ നടപടികളെന്നാണ് എഎപിയുടെ ആരോപണം. കെജ്‌രിവാളിന് ഇൻസുലിൻ നിഷേധിക്കുന്നതടക്കം നേരത്തേ വലിയ ആരോപണങ്ങൾ എഎപി ഉന്നയിക്കുകയും ഇതേ തുടർന്ന് ജയിലിൽ കെജ്‌രിവാളിന് ഇൻസുലിൻ നൽകുകയും ചെയ്തിരുന്നു.

TAGS :

Next Story