ജലന്ധറില്‍ എ.എ.പിക്ക് കൂറ്റന്‍ ലീഡ്; യു.പിയില്‍ എസ്.പിയും അപ്നാദളും
കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റിലാണ് എ.എ.പിയുടെ മുന്നേറ്റം
ഡല്‍ഹി: ജലന്ധര്‍ ലോക്സഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ എ.എ.പിക്ക് കൂറ്റന്‍ ലീഡ്. കോണ്‍ഗ്രസിന്‍റെ സിറ്റിങ് സീറ്റിലാണ് എ.എ.പിയുടെ മുന്നേറ്റം. കോണ്‍ഗ്രസില്‍ നിന്ന് എ.എ.പിയിലെത്തിയ സുശീല്‍ കുമാര്‍ റിങ്കു 50,000ലേറെ വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.
ഭാരത് ജോഡോ യാത്രക്കിടെ സന്തോഷ് സിങ് ചൌധരി മരിച്ചതോടെയാണ് ഈ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. സന്തോഷ് ചൌധരിയുടെ ഭാര്യ കരംജിത് കൌറാണ് ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. ഈ മണ്ഡലത്തില്‍ ബി.ജെ.പി മൂന്നാമതും അകാലിദള്‍ നാലാമതുമാണ്.
ഉത്തര്‍പ്രദേശില്‍ രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഒരിടത്ത് എസ്.പിയും മറ്റൊരിടത്ത് ബി.ജെ.പി സഖ്യകക്ഷിയായ അപ്നാദള്‍ (എസ്) ആണ് ലീഡ് ചെയ്യുന്നത്. ഉപതെരഞ്ഞെടുപ്പ് നടന്ന അപ്‌നാദളിന്‍റെ സിറ്റിങ് സീറ്റായ ഛാന്‍ബെയില്‍ എസ്.പി സ്ഥാനാര്‍ഥി കീര്‍ത്തി കോള്‍ ലീഡ് ചെയ്യുന്നു. അതേസമയം എസ്.പിയുടെ ശക്തികേന്ദ്രമായ സുഅറില്‍ അപ്‌നാദളാണ് മുന്നില്‍. ഷഫീഖ് അഹമ്മദ് അന്‍സാരിയാണ് അപ്നാദള്‍ സ്ഥാനാര്‍ഥി. സുഅറില്‍ അസംഖാന്റെ മകനും എംഎല്‍എയുമായിരുന്ന അബ്ദുല്ല അസംഖാനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഛാന്‍ബെയില്‍ അപ്‌നാ ദൾ എം.എൽ.എ രാഹുൽ പ്രകാശ് അന്തരിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
Adjust Story Font
16