Quantcast

'കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നു': ബി.ജെ.പി ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ചുമായി എ.എ.പി

പ്രകടനം നടത്താൻ അനുമതി വാങ്ങിയിട്ടില്ലെന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കുന്നത്

MediaOne Logo

Web Desk

  • Published:

    29 Jun 2024 8:00 AM GMT

AAP Protest
X

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ വീണ്ടും പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. കേന്ദ്ര ഏജൻസികളെ ബി.ജെ.പി ദുരുപയോഗം ചെയ്യുന്നു എന്നാരോപിച്ച് ബി.ജെ.പി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.

പ്രകടനം നടത്താൻ അനുമതി വാങ്ങിയിട്ടില്ലെന്നാണ് ഡൽഹി പൊലീസ് വ്യക്തമാക്കുന്നത്. നിരാഹാര സമരത്തിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മന്ത്രി അതിഷി ഉൾപ്പെടെ നിരവധി നേതാക്കൾ സമരത്തിന് എത്തിയിരുന്നു.

നഗരത്തിലെ ജലക്ഷാമം രൂക്ഷമായിരിക്കെ ഡൽഹിയുടെ വിഹിതം, വിട്ടുനൽകണമെന്ന് അവർ ഹരിയാനയോട് ആവശ്യപ്പെടുകയും ചെയ്തു. ദീൻദയാൽ ഉപാധ്യായ മാർഗിൽ ദ്രുത കർമ്മ സേനയെ ഉൾപ്പെടെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിരുന്നു. സ്ഥലത്ത് ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.

അതേസമയം പ്രതിഷേധത്തിന് ഉപയോഗിക്കാനുള്ള പോസ്റ്റർ എ.എ.പി ഓഫീസിന് പുറത്ത് ഇന്നലെതന്നെ സ്ഥാപിച്ചിരുന്നു, 'ഇഡിയേയും സിബിഐയേയും ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കുക' എന്നാണ് പോസ്റ്ററിലെഴുതിയിരുന്നത്. മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിന്റെ അറസ്റ്റ് സിബിഐ രേഖപ്പെടുത്തിയിരുന്നു.

വിചാരണക്കോടതി അനുവദിച്ച ജാമ്യം ഡല്‍ഹി ഹൈക്കോടതി സ്‌റ്റേ ചെയ്തതിനെതിരായി കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി പരിഗണിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സിബിഐയുടെ അറസ്റ്റ് നീക്കം.

TAGS :

Next Story