അബ്ദുൽ ഹഫീസ് പ്രസിഡന്‍റ്, അഡ്വ. അനീസ് റഹ്‌മാന്‍ ജന. സെക്രട്ടറി; എസ്ഐഒയ്ക്ക് പുതിയ ദേശീയ നേതൃത്വം
കർണാടകയിലെ ഉഡുപ്പിയിൽ നടന്ന സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്

ഉഡുപ്പി: എസ്ഐഒ ദേശീയ പ്രസിഡന്റായി അബ്ദുൽ ഹഫീസിനെയും (തെലങ്കാന) ജനറൽ സെക്രട്ടറിയായി അഡ്വ. അനീസ് റഹ്‌മാനെയും തെരഞ്ഞെടുത്തു. അനീസ് റഹ്‌മാൻ കൊല്ലം ജില്ലയിലെ പത്തനാപുരം സ്വദേശിയാണ്. കർണാടകയിലെ ഉഡുപ്പിയിൽ നടന്ന എസ്ഐഒയുടെ സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ദേശീയ സെക്രട്ടറിമാരായി റോഷൻ മുഹ്‌യുദ്ധീൻ (ആന്ധ്ര), ഉബൈദുറഹ്‌മാൻ നൗഫൽ (ഡൽഹി), സയ്യിദ് വസിയുല്ല (തെലങ്കാന), അത് ശാം ഹാമി (മഹാരാഷ്ട്ര), തശ്‌രീഫ് കെ.പി (കേരളം), യൂനുസ് മുല്ല (ഗോവ), ഫർഹാൻ സൈഫി (ഉത്തർ പ്രദേശ്), തൽഹ മന്നാൻ (തെലങ്കാന) എന്നിവരെയും തെരഞ്ഞെടുത്തു.
കേന്ദ്ര സമിതി അംഗങ്ങളായി ദാനിയൽ അക്രം (ബീഹാർ), ആദിൽ ഹസൻ (കർണാടക), ഷുജാഹുദ്ദീൻ ഫഹദ് (കർണാടക), മുനവ്വർ ഹുസൈൻ (ഗുജറാത്ത്), സീഷാൻ ആഖിൽ (കർണാടക), മുദ്ദസ്സിർ ഫാറൂഖി (തെലങ്കാന), കുശാൽ അഹ്‌മദ് (അലിഗഢ്), ഫിറാസത്ത് മുല്ല (കർണാടക), മുഹമ്മദ് ആദിൽ (രാജസ്ഥാൻ), അബ്ദുൽ വാഹിദ് ചുള്ളിപ്പാറ (കേരളം), ഹമ്മാദു റഹ്‌മാൻ (ഡൽഹി), സയ്യിദ് സൈഫുദ്ധീൻ (തമിഴ്നാട്), മുഹമ്മദ് നസീർ (കർണാടക) എന്നിവരെയും തെരഞ്ഞെടുത്തു.
Adjust Story Font
16