കേരളത്തിലെ പെരുന്നാൾ ഇളവുകള്‍ക്കെതിരെ വിമർശനവുമായി മനു അഭിഷേക് സിങ്‌വി
'ഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും അങ്ങനെ തന്നെയാണ്'- സിങ്‌വി ട്വിറ്റ് ചെയ്തു
വലിയ പെരുന്നാളിന് കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിനെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി വക്താവുമായ മനു അഭിഷേക് സിങ്‌വി. ഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും അങ്ങനെ തന്നെയാണെന്ന് സിങ്‌വി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
'വലിയ പെരുന്നാളിന് കേരളത്തിൽ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ച നടപടി നിന്ദ്യമാണ്. ഉത്തർപ്രദേശിൽ കൻവാർ യാത്ര നടത്തുന്നത് തെറ്റാണെങ്കിൽ പെരുന്നാൾ ആഘോഷവും അങ്ങനെ തന്നെയാണ്. കേരളം കോവിഡ് കിടക്കയിലാണെന്ന കാര്യം മറക്കേണ്ട'- മനു അഭിഷേക് സിങ്‌വി ട്വിറ്റ് ചെയ്തു.
Deplorable act by Kerala Govt to provide 3 days relaxations for Bakra eid celebrations especially because it's one of the hot beds for Covid-19 at present. If Kanwar Yatra is wrong, so is Bakra Eid public celebrations.
— Abhishek Singhvi (@DrAMSinghvi) July 17, 2021
Adjust Story Font
16