32 ലക്ഷം വിലമതിക്കുന്ന 73 വാച്ചുകള്‍, കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും 84 ലക്ഷം രൂപയുടെ കറന്‍സി; തെലങ്കാനയിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ വീട്ടില്‍ റെയ്ഡ്
കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ശിവയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്
റെയ്ഡില്‍ പിടിച്ചെടുത്ത നോട്ടുകളും സ്വര്‍ണവും
ഹൈദരാബാദ്: കിലോക്കണക്കിന് സ്വര്‍ണവും വെള്ളിയും ആഡംബര വാച്ചുകള്‍...തെലങ്കാനയിലെ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി സെക്രട്ടറിയും എച്ച്എംഡിഎ മുൻ ഡയറക്ടറുമായ ശിവ ബാലകൃഷ്ണയുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത സ്വത്തുക്കള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് അഴിമതി വിരുദ്ധ ബ്യൂറോ ഉദ്യോഗസ്ഥര്‍. കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളാണ് ശിവയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തത്.
ഏകദേശം 300 കോടി രൂപ വിപണി മൂല്യമുള്ള സ്വത്തുക്കൾ 24 മണിക്കൂര്‍ തിരച്ചിലില്‍ എസിബി കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ബാലകൃഷ്ണയെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. 84 ലക്ഷം രൂപയുടെ കറന്‍സി, 1.20 കോടി വിലമതിക്കുന്ന 2 കിലോ സ്വര്‍ണം, 4 ലക്ഷം രൂപയുടെ 5.5 കിലോ വെള്ളി, 32 ലക്ഷം രൂപ വിലമതിക്കുന്ന 73 ആഡംബര വാച്ചുകള്‍, മൊബൈല്‍ ഫോണുകള്‍, മൂന്നു വില്ലകള്‍, 90 ഏക്കര്‍ ഭൂമിയുടെ രേഖകള്‍ എന്നിവയാണ് കണ്ടെടുത്തത്. ജങ്കാവിലെ 24 ഏക്കര്‍ ബിനാമിയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാലകൃഷ്ണയെ ബിനാമിയോടൊപ്പം ചോദ്യം ചെയ്യുമെന്നും ഇവരുടെ സാമ്പത്തിക വിവരങ്ങൾ തിങ്കളാഴ്ച പരിശോധിക്കുമെന്നും എസിബി ജെഡി അറിയിച്ചു.
എച്ച്എംഡിഎയുടെ പ്ലാനിംഗ് ഡയറക്ടറായി പ്രവർത്തിച്ച ശിവ ബാലകൃഷ്ണ നിലവിൽ RERA സെക്രട്ടറിയാണ്. നേരത്തെ ഹൈദരാബാദ് മെട്രോ റെയിൽ പ്ലാനിംഗ് വിഭാഗത്തിലും പ്രവർത്തിച്ചിട്ടുണ്ട്.
How many mobile phones, electronic gadgets, gold jewellery, watches, wads of cash, lands & houses does any person need?.#ACB raids at home of former #HMDA director #ShivaBalakrishna plus 20 other locations; counting still on & search to continue tmrw #Corruption @ndtv @ndtvindia pic.twitter.com/MAhTtZ12H9
— Uma Sudhir (@umasudhir) January 24, 2024
Adjust Story Font
16