Quantcast

'ചില സമയങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും, പാർട്ടിയുടെ വിശാല താൽപര്യം മുൻനിർത്തി തീരുമാനം അംഗീകരിക്കുന്നു'; ഡി.കെ ശിവകുമാർ

'ലോക് സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നത് കൊണ്ട് തന്നെ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഇനിയുമുണ്ട്'

MediaOne Logo

Web Desk

  • Updated:

    2023-05-18 06:56:12.0

Published:

18 May 2023 6:33 AM GMT

dk shivakumar news
X

ബംഗളൂരു: പാർട്ടിയുടെ വിശാല താൽപര്യം മുൻനിർത്തി ഹൈക്കമാൻഡ് മുന്നോട്ടുവെച്ച ഉപാധികൾ അംഗീകരിക്കുന്നു എന്നാണ് ഡി.കെ ശിവകുമാര്‍.ചില സമയങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവരും, ലോക് സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നത് കൊണ്ട് തന്നെ ഒരുപാട് ഉത്തരവാദിത്തങ്ങള്‍ ഇനിയുമുണ്ടെന്നും, പാർട്ടിയുടെ വിശാല താൽപര്യങ്ങൾ മുൻനിർത്തി ഉപാധികൾ അംഗീകരിക്കുന്നുവെന്നും ഡികെ ശിവകുമാർ ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മുഖ്യമന്ത്രി ചർച്ചകളിൽ കടുത്ത നിലപാടെടുത്ത ഡി കെ ശിവകുമാറിനോട് പാർട്ടി നേതൃത്വത്തിന് വഴങ്ങേണ്ടി വന്നതോടെയാണ് കർണാടക വിഷയത്തിൽ സമവായമായത്. ഏക ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഡി കെ ശിവകുമാർ എത്തുമ്പോൾ സുപ്രധാന വകുപ്പുകളും അദ്ദേഹം വഹിക്കും.

രാവും പകലും നീണ്ട നാലുനാൾ ചർച്ച, അഞ്ചാം പകൽ പുലരുന്നതിനു മുൻപാണ് കർണാടക വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന് ആശ്വാസമായത്. മാരത്തോൺ ചർച്ചകളിൽ വഴിത്തിരിവായത് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ ഇടപെടലും ശ്രദ്ധേയമാണ്. ഇരു നേതാക്കളും മുന്നോട്ടുവച്ച ഉപാധികൾ സസൂഷ്മം വിലയിരുത്തി കെ സി ചർച്ചകൾക്ക് നേതൃത്വം നൽകി. ഏക ഉപമുഖ്യമന്ത്രി പദത്തോടൊപ്പം, താൻ ഇഷ്ടപ്പെടുന്ന സുപ്രധാന വകുപ്പുകൾ കൈവശം വേണം എന്നായിരുന്നു ഡി.കെ യുടെ ആവശ്യം. പാർട്ടി അതിനൊപ്പം നിന്നു. ആദ്യ ടെമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമ്പോൾ മുഖ്യമന്ത്രി അനുവദിക്കുന്ന നാല് വകുപ്പുകൾക്ക് പുറമേ നിർണായകമായ രണ്ടു വകുപ്പുകൾ കൂടി ഡി കെ കൈവശം വെക്കും.

രണ്ടാം ടെമിൽ ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുമ്പോൾ ഉപ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ജി പരമേശ്വരയെയും, എംബി പാട്ടിലിനെയും പരിഗണിക്കും. സാമുദായിക സമവാക്യങ്ങൾ കാത്തു കൊണ്ടായിരിക്കും മന്ത്രിസഭാ രൂപീകരണം. വൊക്കലിഗ, ലിംഗായത്ത്, ദളിത്, മുസ്‍ലിം മുഖങ്ങളായ ഇരുപക്ഷത്തെയും നേതാക്കൾക്ക് മന്ത്രിസഭയിൽ ഇടം ലഭിക്കും.


TAGS :

Next Story