നീറ്റ് ക്രമക്കേടിൽ നടപടി വേണം; പാർലമെന്റിന് മുൻപിൽ പ്രതിപക്ഷ പ്രതിഷേധം
ഇൻഡ്യാ സഖ്യ നേതാക്കളാണ് പാർലമെന്റിനു മുൻപിൽ പ്രതിഷേധിക്കുന്നത്
ഡൽഹി: നീറ്റ് വിഷയത്തിൽ പാർലമെന്റിന് മുൻപിൽ പ്രതിപക്ഷ പ്രതിഷേധം. നീറ്റ് ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ടാണ് ഇൻഡ്യാ സഖ്യ നേതാക്കൾ പാർലമെന്റിനു മുൻപിൽ പ്രതിഷേധിക്കുന്നത്.
അതിനിടെ ചോദ്യപേപ്പർ ചോർന്നതിനെ സംബന്ധിച്ച് ലോക്സഭയിൽ കേന്ദ്രസർക്കാർ മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് കെ. രാധാകൃഷ്ണൻ എം.പി അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നീറ്റ് -യു ജി, യു ജി സി-നെറ്റ് പരീക്ഷകളിലെ ക്രമക്കേട് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി യും നോട്ടീസ് നൽകി.
കെ.സി വേണുഗോപാൽ, മാണിക്യം ടാഗോർ, മനീഷ് തിവാരി തുടങ്ങിയ കോൺഗ്രസ് എം. പി മാരും സമാന വിഷയമുന്നയിച്ച് ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു.
Next Story
Adjust Story Font
16