Quantcast

സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിന്‍റെ ഓഫീസിലും വസതിയിലും ഇഡി റെയ്ഡ്, അപലപിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍

സത്യസന്ധതയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു നല്ല വ്യക്തിയെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമായി നടത്തുന്ന ഈ റെയ്ഡുകളെ ഞങ്ങള്‍ അപലപിക്കുന്നു

MediaOne Logo

Web Desk

  • Published:

    16 Sep 2021 12:11 PM GMT

സാമൂഹിക പ്രവര്‍ത്തകന്‍ ഹര്‍ഷ് മന്ദറിന്‍റെ ഓഫീസിലും വസതിയിലും ഇഡി റെയ്ഡ്, അപലപിച്ച് സാമൂഹ്യ പ്രവര്‍ത്തകര്‍
X

മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും പൊതുപ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദറിനെ കേന്ദ്രീകരിച്ച് ഡല്‍ഹിയിലെ പല സ്ഥലങ്ങളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ സംഭവത്തില്‍ അപലപിച്ചു. ഭരണഘടന സ്ഥാപനങ്ങളുടെ ദുരുപയോഗം തുടരുന്നതിനെ തടയാനാണ് നടപടിയാണ് റെയ്ഡെന്ന് സംഭവത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സാമൂഹ്യ പ്രവര്‍ത്തക അരുണ റോയ്, മുന്‍ പ്ലാനിങ് കമ്മീഷന്‍ ചെയര്‍മാന്‍ സഈദാ ഹമീദ്, മുതിര്‍ന്ന സാമ്പത്തിക വിദഗ്ദന്‍ ഇന്ദിര ജയ്സിങ് തുടങ്ങി 26 സാമൂഹ്യ പ്രവര്‍ത്തകരും ഇഡിക്കെതിരെ രംഗത്തെത്തി. "ഹര്‍ഷ് മന്ദറിന്‍റെ നേതൃത്വത്തിലുള്ള സെന്‍റര്‍ ഓഫ് ഇക്വിറ്റി സ്റ്റഡീസിന്‍റെ ഓഫീസുകളില്‍ ഇന്ന് ഇഡി റെയ്ഡ് നടത്തി. വസന്ദ് കുഞ്ജിലുള്ള തന്‍റെ വസതിയിലും ഇഡി റെയ്ഡ് നടത്തി. റോബേര്‍ട്ട് ബോഷ് അക്കാദമിയുടെ പ്രത്യേക ക്ഷണത്തെത്തുടര്‍ന്ന് ഹര്‍ഷ് മന്ദേര്‍ ജര്‍മനിയിലാണ്." ഇഡിക്കെതിരെ സംസാരിക്കവെ സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു.

"സത്യസന്ധതയും ധാര്‍മികതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് സമാധാനത്തിനും ഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു നല്ല വ്യക്തിയെ ഉപദ്രവിക്കാനും ഭീഷണിപ്പെടുത്താനുമായി നടത്തുന്ന ഈ റെയ്ഡുകളെ ഞങ്ങള്‍ അപലപിക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ, ഹർഷ് മന്ദറും സിഇഎസും ഒന്നിലധികം സര്‍ക്കാര്‍ ഏജൻസികളുടെ നിരന്തരമായ പീഡനത്തിന് വിധേയമായിട്ടുണ്ട്." അരുണ റോയുടെ നേതൃത്വത്തിലുള്ള സാമൂഹ്യ പ്രവര്‍ത്തകരുടെ സംഘം പറഞ്ഞു.

ഹര്‍ഷ് മന്ദറിനൊപ്പവും സെന്റർ ഫോർ ഇക്വിറ്റി സ്റ്റഡീസുമായി ബന്ധപ്പെട്ട ഓരോ വ്യക്തിയുടെയും ഒപ്പമാണ് ഞങ്ങള്‍. സാധാരണക്കാരന്‍റെ എല്ലാ അവകാശങ്ങളും വെട്ടിക്കുറക്കാനുള്ള സര്‍ക്കാരിന്‍റെ തന്ത്രങ്ങളാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നും ആക്ടിവിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു.

TAGS :

Next Story