Quantcast

അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനായി വിളിച്ചുവരുത്തി നടനെ തട്ടിക്കൊണ്ടുപോയി; 1 കോടി ആവശ്യപ്പെട്ട് ക്രൂരപീഡനം

സംഭവത്തില്‍ ഖാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    11 Dec 2024 7:31 AM GMT

Mushtaq Khan
X

മീററ്റ്: സ്ട്രീ 2 സിനിമയിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടന്‍ മുഷ്താഖ് ഖാനെ(50) തട്ടിക്കൊണ്ടുപോയതായി പരാതി. ഒരു പരിപാടിക്കായി വിളിച്ചുവരുത്തിയാണ് തട്ടിക്കൊണ്ടുപോയത്. ഒരു കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് താരത്തെ 12 മണിക്കൂറോളം പീഡിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ ഖാന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

നവംബര്‍ 20നാണ് സംഭവം. മീററ്റില്‍ ഒരു അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാനായാണ് താരത്തെ വിളിച്ചത്. ഇതിനായി അഡ്വാന്‍സ് തുക അക്കൗണ്ടിലേക്ക് ഇടുകയും വിമാന ടിക്കറ്റ് അയക്കുകയും ചെയ്തു. ഡല്‍ഹിയില്‍ വിമാനമിറങ്ങിയ താരത്തെ കാറില്‍ കയറ്റി ഡല്‍ഹിയിലെ ബിജ്‌നോറിന് അടുത്തുള്ള സ്ഥലത്തേക്ക് കൊണ്ടുപോയി. മോചന ദ്രവ്യമായി ഒരു കോടി നല്‍കണം എന്നായിരുന്നു ആവശ്യം. നടനെ ക്രൂരമായി ആക്രമിച്ച് നടന്‍റെയും മകന്‍റെയും അക്കൗണ്ടില്‍ നിന്ന് രണ്ട് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു.

തൊട്ടടുത്ത ദിവസം രാവിലെ പള്ളിയില്‍ നിന്നുള്ള പ്രാര്‍ത്ഥനയുടെ ശബ്ദം കേട്ട് താരം അക്രമികളില്‍ നിന്ന് രക്ഷപ്പെട്ട് പള്ളിയില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്ന് പൊലീസിന്‍റെ സഹായത്തോടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. തുടര്‍ന്നാണ് താരം പൊലീസില്‍ പരാതി നല്‍കിയത്. ഫ്ലൈറ്റ് ടിക്കറ്റുകൾ, സിസിടിവി ദൃശ്യങ്ങൾ, ബാങ്ക് റെക്കോർഡുകൾ എന്നിവയുൾപ്പെടെയുള്ള തെളിവുകൾ സഹിതം എഫ്ഐആർ ഫയൽ ചെയ്തു.

അടുത്തിടെയാണ് ഹാസ്യതാരം സുനില്‍ പാലിന് സമാനമായ അനുഭവം ഉണ്ടായത്. പരിപാടിക്കായി വിളിച്ചുവരുത്തി താരത്തെ തട്ടിക്കൊണ്ടുപോവുകയും പണം തട്ടുകയുമായിരുന്നു. തട്ടിക്കൊണ്ടുപോയവർ സെലിബ്രിറ്റികളെ ലക്ഷ്യമിട്ടുള്ള വലിയ സിൻഡിക്കേറ്റിൻ്റെ ഭാഗമാണെന്ന് അധികൃതർ സംശയിക്കുന്നു.

TAGS :

Next Story