ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം നടന്ന് ഊര്‍മിള മതോന്ദ്കര്‍
യാത്രയ്ക്ക് ഊർജം പകരുന്നത് ഒരു വ്യക്തിയോ പാർട്ടിയോ അല്ല. മറിച്ച് ഭാരതീയത എന്ന വികാരമാണെന്ന് ഊർമിള
ഊര്‍മിള മതോന്ദ്കര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം
കശ്മീര്‍: നടി ഊര്‍മിള മതോന്ദ്കര്‍ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ അണിനിരന്നു. ഇന്ന് നഗ്രോതയില്‍ നിന്ന് യാത്ര പുനരാരംഭിച്ചപ്പോഴാണ് ഊര്‍മിള രാഹുലിനൊപ്പം നടന്നത്. കോണ്‍ഗ്രസ് നേതാക്കള്‍ ഊര്‍മിളയെ റാലിയിലേക്ക് സ്വാഗതം ചെയ്തു.
"യാത്രയ്ക്ക് ഊർജം പകരുന്നത് ഒരു വ്യക്തിയോ പാർട്ടിയോ അല്ല. മറിച്ച് ഭാരതീയത എന്ന വികാരമാണ്. ഈ വികാരമാണ് എല്ലാവരെയും ഒരുമിച്ചു നിർത്തുന്നത്. ലോകം മുന്നേറുന്നത് സ്നേഹത്താലാണ്. അല്ലാതെ ഭയത്തിലോ വെറുപ്പിലോ അല്ല. രാഷ്ട്രീയ പ്രാധാന്യത്തേക്കാള്‍ കൂടുതല്‍ യാത്രയുടെ സാമൂഹിക പ്രാധാന്യത്തിലാണ് എന്‍റെ ശ്രദ്ധ"- ഊര്‍മിള പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസിന് ഒപ്പമായിരുന്ന ഊര്‍മിള 2019 സെപ്തംബറിലാണ് പാര്‍ട്ടി വിട്ടത്. 2020ല്‍ ശിവസേനയില്‍ ചേര്‍ന്നു.
സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് ആരംഭിച്ച ഭാരത് ജോഡോ യാത്ര അവസാന ഘട്ടത്തിലാണ്. ജനുവരി 30ന് യാത്ര ശ്രീനഗറില്‍ സമാപിക്കും. രാജ്യത്തെ ഒന്നിപ്പിക്കുക എന്ന മുദ്രാവാക്യവുമായാണ് യാത്ര പ്രയാണം തുടരുന്നത്. രാജ്യമാകെ 3570 കിലോമീറ്ററാണ് യാത്ര പിന്നിട്ടത്. തമിഴ്നാട്ടില്‍ നിന്ന് ആരംഭിച്ച യാത്ര കേരളം, കര്‍ണാടക, തെലങ്കാന, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ പിന്നിട്ടാണ് ജമ്മു കശ്മീരിലെത്തിയത്.
Summary- Actor politician Urmila Matondkar joined Congress leader Rahul Gandhi's Bharat Jodo Yatra as it resumed from Jammu's garrison town of Nagrota this morning.
Adjust Story Font
16