Quantcast

അദാനി ഓഹരി തട്ടിപ്പ്: പാർലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം തുടരും

പ്രതിഷേധം 16 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി

MediaOne Logo

Web Desk

  • Updated:

    2023-02-07 03:04:39.0

Published:

7 Feb 2023 1:09 AM GMT

AdaniHindenburgrow, OppositionprotestonAdanirow
X

ന്യൂഡല്‍ഹി: അദാനി ഓഹരി വിവാദത്തിൽ പാർലമെന്‍റില്‍ പ്രതിപക്ഷ പ്രതിഷേധം തുടരും. വിവാദത്തിൽ പാർലമെന്‍റില്‍ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. തുടർച്ചയായ ദിവസങ്ങളിലെ പ്രതിഷേധം കാരണം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുമേലുള്ള നന്ദിപ്രമേയ ചർച്ച വൈകുകയാണ്.

അദാനി ഓഹരി വിവാദത്തിൽ കടുത്ത നിലപാടിലാണ് പ്രതിപക്ഷം. വിഷയം പാർലമെന്റിന്റെ ഇരുസഭകളും നടപടികൾ നിർത്തി ചർച്ച ചെയ്യണം, സംയുക്ത പാർലമെന്‍ററി സമിതിയുടെയോ സുപ്രിംകോടതിയുടെയോ മേൽനോട്ടത്തിൽ ഓഹരി വിവാദം അന്വേഷിക്കണം തുടങ്ങിയവയാണ് പ്രതിപക്ഷ ആവശ്യങ്ങൾ. വിഷയത്തിൽ ഇന്നും എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകും.

ബി.ബി.സി ഡോക്യുമെന്‍ററി വിവാദവും, രാജ്യത്തെ തൊഴിലില്ലായ്മ, വിലക്കയറ്റം എന്നീ വിഷയങ്ങളും ഭരണപക്ഷത്തിനെതിരെ പ്രതിപക്ഷം ആയുധമാക്കും. 16 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പ്രതിഷേധം കനക്കുന്നത് നയപ്രഖ്യാപനത്തിനുമേലുള്ള നന്ദി പ്രമേയചർച്ച, ബജറ്റിന്മേലുള്ള ചർച്ച എന്നിവ വൈകിപ്പിക്കും. അടിയന്തര പ്രമേയങ്ങൾ തള്ളുമ്പോഴും എല്ലാ വിഷയങ്ങളും ചർച്ചചെയ്യുമെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്.

Summary: Opposition protest will continue today also in Parliament on the Adani-Hindenburg row

TAGS :

Next Story