Quantcast

മീഡിയവണിന്റെ വിലക്ക് നീക്കണം; മന്ത്രിക്ക് അധീർ രഞ്ജൻ ചൗധരിയുടെ കത്ത്

സുരക്ഷാ കാരണങ്ങൾ പോലുള്ള അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് രാജ്യം ഏകാധിപത്യ ഭരണത്തിലേക്ക് നീങ്ങാൻ കാരണമാവുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.

MediaOne Logo

Web Desk

  • Published:

    6 Feb 2022 4:29 PM GMT

മീഡിയവണിന്റെ വിലക്ക് നീക്കണം; മന്ത്രിക്ക് അധീർ രഞ്ജൻ ചൗധരിയുടെ കത്ത്
X

മീഡിയവണിന്റെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറിന്‌ കത്തയച്ചു. അടിസ്ഥാനമില്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചാനലിന് വിലക്കേർപ്പെടുത്തിയതെന്നും അത് എത്രയും പെട്ടന്ന് ഒഴിവാക്കണമെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.

ജനാധിപത്യം നിലനിൽക്കാൻ അഭിപ്രായ സ്വാതന്ത്ര്യം അനിവാര്യമാണ്. സുരക്ഷാ കാരണങ്ങൾ പോലുള്ള അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് മാധ്യമങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നത് രാജ്യം ഏകാധിപത്യ ഭരണത്തിലേക്ക് നീങ്ങാൻ കാരണമാവുമെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.



TAGS :

Next Story