Quantcast

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ ജഡ്ജിയെ വിമർശിച്ച അഭിഭാഷകൻ അറസ്റ്റിൽ

ആർ.എസ്.എസ് പാദസേവകൻ എന്ന് വിശേഷിപ്പിച്ചാണ് അഭിഭാഷകൻ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത്

MediaOne Logo

Web Desk

  • Updated:

    14 Feb 2024 5:59 AM

Published:

14 Feb 2024 4:26 AM

Varanasi Judge
X

മംഗളുരു: ഉത്തർപ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വിധി പ്രസ്താവിച്ച ജഡ്ജിയെ ആർ.എസ്.എസ് പാദസേവകൻ എന്ന് വിശേഷിപ്പിച്ച് സോഷ്യൽ മീഡിയിൽ പോസ്റ്റിട്ട അഭിഭാഷകൻ അറസ്റ്റിൽ.

രാമനഗർ ബാറിലെ അഭിഭാഷകനും എസ്.ഡി.പി.ഐ പ്രവർത്തകനുമായ ഇജൂർ സ്വദേശി ചാന്ദ് പാഷയാണ് അറസ്റ്റിലായത്.വരാണസി ജില്ല ജഡ്ജിയെയാണ് ചാന്ദ് പാഷ ആർ.എസ്.എസ് പാദസേവകൻ എന്ന് വിശേഷിപ്പിച്ച് പോസ്റ്റിട്ടത്. ഇതിന് പിന്നാ​ലെ അഭിഭാഷകനായ ബി.എം ശ്രീനിവാസയുടെ പരാതിയിലാണ് ചാന്ദ് പാഷയെ അറസ്റ്റ് ചെയ്തത്.

സാമുഹ്യമാധ്യമങ്ങളിൽ ​പോസ്റ്റ് ​വൈറലായതിന് പിന്നാലെ ബാർ അസോസിയേഷൻ യോഗം ചേർന്നാണ് അഭിഭാഷകനെതി​രെ പരാതി കൊടുത്തത്.

TAGS :

Next Story