Quantcast

അഭിഭാഷകനെ നഗരമധ്യത്തിൽ മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ

15ഓളം പേർ ചേർന്നാണ് അഭിഭാഷകനെ ക്രൂരമായി മർദിച്ചത്

MediaOne Logo

Web Desk

  • Published:

    19 July 2021 9:46 AM GMT

അഭിഭാഷകനെ നഗരമധ്യത്തിൽ മർദിച്ചു; മൂന്നുപേർ അറസ്റ്റിൽ
X

മുബൈയിൽ നഗരമധ്യത്തിൽവെച്ച്​ അഭിഭാഷകനെ വടിയും വാളും ഉപയോഗിച്ച്​ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ. 15ഓളം പേർ ചേർന്നാണ് അഭിഭാഷകനെ ക്രൂരമായി മർദിച്ചത്. അക്രമ സ്​ഥലത്തുനിന്നും​ രക്ഷപ്പെട്ട അദ്ദേഹം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

അക്രമത്തിൽ അഭിഭാഷകന് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. ചിലർ‍ അദ്ദേഹത്തെ രക്ഷപ്പെടുത്താൻ ​ശ്രമിച്ചെങ്കിലും അവരെയും അക്രമികൾ മർദിക്കുകയായിരുന്നു. സംഭവത്തിൽ എം.എച്ച്​.ബി പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്​ത്​ അന്വേഷണം ആരംഭിച്ചു.

ആൾക്കൂട്ടം അഭിഭാഷകനെ വളഞ്ഞിട്ട്​ മർദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. സ്വത്ത് തർക്കമാണ്​ അക്രമത്തിൽ കലാശിച്ചതെന്നാണ്​ വിവരം. പ്രതികളായ മൂന്നു​പേരെ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. കലാപത്തിനും കൊലപാതക ശ്രമത്തിനും കേസ്​ രജിസ്റ്റർ ചെയ്​തതായും പൊലീസ്​ അറിയിച്ചു.

TAGS :

Next Story