Quantcast

ബിഹാറിൽ പാലങ്ങൾ തകർന്ന സംഭവം: 16 എഞ്ചിനീയർമാർക്ക് സസ്പെൻഷൻ

കഴിഞ്ഞ 17 ദിവസത്തിനിടയില്‍ സംസ്ഥാനത്ത് 12 പാലങ്ങളാണ് തകര്‍ന്നുവീണത്

MediaOne Logo

Web Desk

  • Updated:

    2024-07-05 14:53:54.0

Published:

5 July 2024 1:28 PM GMT

ബിഹാറിൽ പാലങ്ങൾ തകർന്ന സംഭവം:  16 എഞ്ചിനീയർമാർക്ക് സസ്പെൻഷൻ
X

പറ്റ്ന: ബിഹാറിൽ പാലങ്ങൾ തകർന്ന സംഭവത്തിൽ ജല വിഭവവകുപ്പിലെ 16 എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്ത് സർക്കാർ. കഴിഞ്ഞ 17 ദിവസത്തിനിടയില്‍ സംസ്ഥാനത്ത് 12 പാലങ്ങളാണ് തകര്‍ന്നുവീണത്.

ഒരു പാലം പൊളിഞ്ഞുതീരുന്നതിനു മുന്‍പെ മറ്റൊരു പാലം തകരുന്നുവെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. പാലം തകർച്ചയിൽ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെിയതോടെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തിരുന്നു. സിവാൻ, സരൺ, മധുബാനി, അരാരിയ, ഈസ്റ്റ് ചമ്പാരൻ, കിഷൻഗഞ്ച് ജില്ലകളിലാണ് പാലം തകർന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്.

തകര്‍ന്ന പാലങ്ങളിൽ ഭൂരിഭാഗവും ആഴം കുറഞ്ഞ അടിത്തറയുള്ളതാണെന്നും 30 വർഷം പഴക്കമുള്ളവയാണെന്നായിരുന്നു ഉദ്യോഗസ്ഥർ വിശദീകരിച്ചത്. പുതിയ പാലങ്ങൾ നിർമിക്കുമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയ കരാറുകാരിൽ നിന്ന് ചെലവ് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിലുള്ളതും നിർമ്മാണത്തിലിരിക്കുന്നതുമായ എല്ലാ പാലങ്ങളുടെയും സ്ട്രക്ചറൽ ഓഡിറ്റ് നടത്താൻ ബിഹാർ സർക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയുമായി വിഷയം സുപ്രീം കോടതിയിലും എത്തിയിട്ടുണ്ട്. ദുർബലമായ കെട്ടിടങ്ങൾ പൊളിക്കാനോ പുതുക്കിപ്പണിയാനോ സർക്കാരിനോട് നിർദേശിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.

TAGS :

Next Story