Quantcast

എഞ്ചിനുകളുടെ ബലക്ഷയമാണ് കാരണം..; എൻസിപിയിൽ കാലുമാറിയ നേതാക്കളെ പരിഹസിച്ച് കോൺഗ്രസ്

പാർട്ടി പിളർന്നതിന് പിന്നാലെ ഉന്നത നേതാക്കളുമായി ഇന്നും ശരത് പവാറിന്റെ ചർച്ചകൾ തുടരും

MediaOne Logo

Web Desk

  • Published:

    4 July 2023 1:28 AM GMT

എഞ്ചിനുകളുടെ ബലക്ഷയമാണ് കാരണം..; എൻസിപിയിൽ കാലുമാറിയ നേതാക്കളെ പരിഹസിച്ച് കോൺഗ്രസ്
X

ഡൽഹി: മഹാരാഷ്ട്ര എൻസിപിയിലെ കാലുമാറ്റത്തിന് പിന്നാലെ പാർട്ടി വിട്ട നേതാക്കൾക്കും ബിജെപിക്കും എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ. എഞ്ചിനുകളുടെ ബലക്ഷയമാണ് പുതിയ എഞ്ചിനുകൾ തേടിപോകാൻ ബിജെപിയെ പ്രേരിപ്പിക്കുന്നത് എന്ന് കോൺഗ്രസ് പരിഹസിച്ചു. ശരത് പവാർ നടപടിയെടുത്ത നേതാക്കൾക്ക് അജിത് പവാർ പുതിയ സ്ഥാനങ്ങൾ നൽകി.

പാർട്ടി പിളർന്നതിന് പിന്നാലെ ഉന്നത നേതാക്കളുമായി ഇന്നും ശരത് പവാറിന്റെ ചർച്ചകൾ തുടരും. അയോഗ്യത നടപടി ഒഴിവാക്കാൻ 36 എംഎൽഎമാരുടെ പിന്തുണ തേടുന്ന അജിത് പവാറിൻ്റെ നീക്കങ്ങളെ പരാജയപ്പെടുത്തുകയാണ് ശരദ് പവാർ ലക്ഷ്യമിടുന്നത്. നാളെ മുംബൈയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് എൻസിപിയുടെ മുഴുവൻ എംഎൽഎമാരോടും എംഎൽസിമാരോടും എംപിമാരോടും ശരദ് പവാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

സംസ്ഥാന നിയമസഭയിലെ മുഖ്യപ്രതിപക്ഷ സ്ഥാനത്തിന് വേണ്ടി കോൺഗ്രസ്സും ഇന്ന് നിർണായയോഗം ചേരുന്നുണ്ട്. വിമതരെ എൻസിപി നേതൃത്വം പുറത്താക്കിയതോടെ സഭയിലെ പാർട്ടി അംഗബലം കുറഞ്ഞു. കൂറുമാറിയ എൻസിപി എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടി ആരംഭിച്ചതോടെ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലും ഇന്ന് യോഗം ചേരുന്നുണ്ട്. മഹാരാഷ്ട്രയിലെ സർക്കാരിന്റെ ശക്തി ക്ഷയിച്ചതോടെയാണ് എൻജിനുകളുടെ എണ്ണം മൂന്നാക്കേണ്ടി വന്നത് എന്ന് ഛത്തീസ്ഗഡ് ഉപ മുഖ്യമന്ത്രി ടിഎസ് സിംഗ് ദേവ് പരിഹസിച്ചു.

ബിജെപിയിൽ ചേരുമ്പോൾ അഴിമതിക്കാർ ശുദ്ധരാക്കുന്നു എന്നും അവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കുന്നുവെന്നും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗലും കുറ്റപ്പെടുത്തി. അഴിമതിക്കെതിരായ പോരാട്ടത്തിൽ ബിജെപിക്ക് വിശ്വാസ്യതയില്ലെന്ന് ടിഎംസി ആരോപിച്ചു. മഹാരാഷ്ട്രയിലെ കാലുമാറ്റത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചു കൊണ്ടാണ് ഇന്നലെ ലാലു പ്രസാദ് യാദവും സംസാരിച്ചത്. എൻസിപിയിലെ പിളർപ്പ് പ്രതിപക്ഷ ഐക്യ നീക്കത്തെ ബാധിക്കില്ലെന്ന ആത്മവിശ്വാസമാണ് പാർട്ടികൾക്ക് ഉള്ളത്.

TAGS :

Next Story