Quantcast

ഉദ്ധവ് താക്കറെക്ക് കോവിഡ്; നിര്‍ണായക മന്ത്രിസഭായോഗം ഓണ്‍ലൈനിൽ

അതേസമയം മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിട്ടേക്കുമെന്ന സൂചന നല്‍കി ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു

MediaOne Logo

Web Desk

  • Updated:

    22 Jun 2022 8:07 AM

Published:

22 Jun 2022 7:34 AM

ഉദ്ധവ് താക്കറെക്ക് കോവിഡ്; നിര്‍ണായക മന്ത്രിസഭായോഗം ഓണ്‍ലൈനിൽ
X

മഹാരാഷ്ട്ര: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനാൽ താക്കറെയെ നേരിട്ട് കാണില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കമൽനാഥ് അറിയിച്ചു. അതേസമയം അല്‍പസമയത്തിനകം നടക്കാനിരിക്കുന്ന മന്ത്രിസഭായോഗം ഓണ്‍ലൈനിൽ ചേരും.ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

അതേസമയം മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിട്ടേക്കുമെന്ന സൂചന നല്‍കി ശിവസേന നേതാവ് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു. നിലവിലെ രാഷ്ട്രീയ സാഹചര്യം സഭ പിരിച്ചുവിടുന്നതിലേക്ക് നീങ്ങുന്നതായും റാവത്ത് കുറിച്ചു. ഇതിനിടയില്‍ മഹാരാഷ്ട്രയിൽ ബി.ജെ.പി യോഗം ചേരുകയാണ്. ദേവേന്ദ്ര ഫഡ്നാവിസിന്‍റെ നേതൃത്വത്തിലാണ് യോഗം. മുംബൈയിൽ തങ്ങാൻ ബി.ജെ.പി എം.എൽ.എമാർക്ക് നിർദേശം നല്‍കിയിട്ടുണ്ട്.

TAGS :

Next Story