Quantcast

നരോദ ഗാം കൂട്ടക്കൊല കേസിലെ എല്ലാ പ്രതികളെയും വെറുതെ വിട്ടു

തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്

MediaOne Logo

Web Desk

  • Updated:

    2023-04-20 13:18:30.0

Published:

20 April 2023 12:45 PM GMT

Maya Kodnani and Babu Bajrangi.
X

മായ കോട്നാനി/ ബാബു ബജ്‍രംഗി

അഹമ്മദാബാദ്: നരോദ ഗാം കൂട്ടക്കൊല കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടു. 68 പ്രതികളെയാണ് വെറുതെ വിട്ടത്. ഗുജറാത്ത് മുൻ മന്ത്രി മായ കൊട്നാനി ഉൾപ്പെടെയുള്ളവരെയാണ് വെറുതെ വിട്ടത്. അഹമ്മദാബാദ് പ്രത്യേക കോടതി ജഡ്ജി എസ്. കെ ബക്സിയാണ് വിധി പ്രഖ്യാപിച്ചത്.തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. 86 പ്രതികളിൽ 18 പേർ വിചാരണ വേളയിൽ മരിച്ചിരുന്നു.


ഗുജറാത്തിലെ മുന്‍ ബി.ജെ.പി മന്ത്രി മായ കൊട്‌നാനി മുഖ്യപ്രതിയായ കേസാണ് നരോദ ഗാം കൂട്ടക്കൊല. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി നിര്‍ദേശപ്രകാരം എസ്.ഐ.ടി അന്വേഷിക്കുന്ന പ്രധാന കേസുകളിലൊന്നാണ് നരോദാ കൂട്ടക്കൊല. അഹ്മദാബാദിനു സമീപത്തെ നരോദയില്‍ 30 പുരുഷന്മാരും 32 സ്ത്രീകളും 33 കുട്ടികളും ഉള്‍പ്പെടെ 95 പേരാണ് കൂട്ടക്കൊലക്കിരയായത്. മായാ കൊട്‌നാനി ഗുജറാത്തിലെ മോദിമന്ത്രിസഭയില്‍ സ്ത്രീ, ശിശുവികസന വകുപ്പുകള്‍ കൈകാര്യംചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായതോടെയാണ് അവര്‍ മന്ത്രിസ്ഥാനം രാജിവച്ചത്.

TAGS :

Next Story