Quantcast

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വെടിനിർത്തല്‍; അശോക് ഗെഹ് ലോട്ട് -സച്ചിന്‍ പൈലറ്റ് പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് എ.ഐ.സി.സി

സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ്‌ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    6 July 2023 12:39 PM GMT

Ashok Gehlot,Chief Minister of Rajasthan, AICC says Ashok Gehlott-Sachin pilot issues resolved,congress,അശോക് ഗെഹ് ലോട്ട് -സച്ചിന്‍ പൈലറ്റ് പ്രശ്നങ്ങള്‍ പരിഹരിച്ചെന്ന് എ.ഐ.സി.സി
X

ന്യൂഡല്‍ഹി: രാജസ്ഥാനിൽ അധികാര തുടർച്ച ലക്ഷ്യമിട്ട് കോൺഗ്രസ്. അശോക് ഗെഹ്‌ലോട്ട് - സച്ചിൻ പൈലറ്റ് തർക്കം എ.ഐ.സി.സി നേതൃത്വം ഇടപെട്ട് പരിഹരിച്ചു. മുഴുവൻ നേതാക്കളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറായെന്നും സ്ഥാനാർത്ഥികളെ സെപ്റ്റംബറിൽ പ്രഖ്യാപിക്കുമെന്നും കെ. സി വേണുഗോപാൽ അറിയിച്ചു.

കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി, കെ.സി.വേണുഗോപാൽ, രാജസ്ഥാന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി എസ്.എസ്.രൺധാവ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിൻ പൈലറ്റ് എന്നിവർ പങ്കെടുത്തു.നിയമസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ചയായി. ഏറെ കാലമായി നിലനിന്നിരുന്ന അശോക് ഗെഹ്‌ലോട്ടും സച്ചിൻ പൈലറ്റുമായുള്ള തർക്കം എ.ഐ.സി.സി നേതൃത്വം ഇടപെട്ട് പരിഹരിച്ചു. സച്ചിൻ പൈലറ്റ് പൊതു തീരുമാനത്തിന് ഒപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകിയതായി കെ.സി വേണുഗോപാൽ വ്യക്തമാക്കി

രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ രാജസ്ഥാനിൽ പ്രചാരണത്തിന് ഇറങ്ങും. രാജസ്ഥാനിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരും. എല്ലാ വിഷയങ്ങളും ചർച്ച ചെയ്തു എന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. സെപ്റ്റംബര്‍ ആദ്യവാരം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും കോൺഗ്രസ്‌ അറിയിച്ചു.


TAGS :

Next Story