Quantcast

കർണാടക: ഉവൈസിയുടെ പാർട്ടി 25 മണ്ഡലങ്ങളിൽ മത്സരിക്കും; ജെ.ഡി.എസുമായി സഖ്യത്തിന് നീക്കം

കോൺഗ്രസ് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇതിനാൽ അവരുമായി സഖ്യമുണ്ടാകില്ലെന്നും അസദുദ്ദീൻ ഉവൈസി പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    7 April 2023 5:20 AM GMT

AIMIM will contest 25 constituencies Karnataka election
X

Owaisi

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം 25 മണ്ഡലങ്ങളിൽ മത്സരിക്കും. നിലവിൽ മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാദൾ എസുമായി സഖ്യത്തിന് ശ്രമം നടക്കുന്നുണ്ടെന്നും ഇതുവരെ അവരുടെ മറുപടി ലഭിച്ചിട്ടില്ലെന്നും സഖ്യമുണ്ടെങ്കിലും ഇല്ലെങ്കിലും പാർട്ടി ഉറപ്പായും മത്സരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഉസ്മാൻ ഗനി പറഞ്ഞു.

2018ലെ കർണാടക തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം മത്സരിക്കാതെ ജെ.ഡി.എസിന് പിന്തുണ നൽകുകയായിരുന്നു. ബിദർ, റായ്ചൂർ, കൽബുറഗി തുടങ്ങിയ മുസ് ലിം വോട്ടുകൾ നിർണായകമായ ഇടങ്ങളിലാണ് എ.ഐ.എം.ഐ.എം സാന്നിധ്യമുള്ളത്. കോൺഗ്രസ് തനിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും ഇതിനാൽ അവരുമായി സഖ്യമുണ്ടാകില്ലെന്നും പാർട്ടി ദേശീയ അധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയും പറഞ്ഞു.

മുസ്‌ലിംകൾക്കുള്ള നാല് ശതമാനം സംവരണം റദ്ദാക്കിയ കർണാടകയിലെ ബി.ജെ.പി സർക്കാരിന്റെ തീരുമാനം പൂർണമായും നിയമവിരുദ്ധമാണ്. എന്നാൽ ഇതിൽ പ്രധാന മതേതര പാർട്ടികളെന്ന് അവകാശപ്പെടുന്നവരൊന്നും പ്രതികരിച്ചില്ല. എ.ഐ.എം.ഐ.എം മത്സരിക്കുന്നതോടെ മുസ്‌ലിം വോട്ടുകൾ ഭിന്നിക്കില്ലേ എന്ന ചോദ്യത്തിന് ലിംഗായത്ത്, വൊക്കലിഗ സമുദായങ്ങളുടെ നേതാക്കളോട് എന്താണ് ഇത് ചോദിക്കാത്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിച്ചിട്ടില്ല. എന്നാൽ കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് നേടാനായത്. ഇത് മുസ്‌ലിം വോട്ടുകൾ ഭിന്നിച്ചതിന്റെ ഫലമാണോ എന്നും ഉവൈസി ചോദിച്ചു.

TAGS :

Next Story