Quantcast

വഖഫ് നിയമ ഭേദഗതി; മുസ്‌ലിം വ്യക്തി നിയമ ബോർഡിന്‍റെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം

മത-രാഷ്ട്രീയ - സാമൂഹിക രംഗത്തെ നിരവധിപേർ സമരത്തിൽ പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    8 March 2025 2:32 AM

AIMPLB
X

ഡല്‍ഹി: വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം വ്യക്തി നിയമ ബോർഡിന്‍റെ രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കം. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ നിയമഭേദഗതിക്കെതിരെ ഇന്ന് പ്രകടനവും സമ്മേളനം നടക്കും. 13ന് വ്യക്തിനിയമ ബോർഡ് പാർലമെന്‍റ് മാർച്ച് നടത്തും. മത-രാഷ്ട്രീയ - സാമൂഹിക രംഗത്തെ നിരവധിപേർ സമരത്തിൽ പങ്കെടുക്കും.

വഖഫ് നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം ഉടൻ സംഘടിപ്പിക്കുമെന്ന് മുസ്‌ലിം വ്യക്തി നിയമ ബോർഡ്‌ ജനറൽ സെക്രട്ടറി മൗലാന ഫസലുർറഹീം മുജദ്ദിദി നേരത്തെ മീഡിയവണിനോട് പറഞ്ഞിരുന്നു. ബിജെപിയുടെ അധികാരം ഉപയോഗിച്ച് ബിൽ പാസാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

"സർക്കാരിന്റെ അധികാരം ഉപയോഗിച്ച് ബിൽ പാസാക്കാൻ ആണ് ശ്രമിക്കുന്നത്. ഭരണഘടനയുടെ ധാർമികത വെച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. അത് പ്രകാരം ബില്ല് നിയമവിരുദ്ധമാണ്. ബില്ല് മനുഷ്യത്വത്തിനെതിരാണ്. മതസ്വാതന്ത്ര്യത്തിന് എതിരാണ്," അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദുക്കളെയും മുസ്‍ലിംകളെയും തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഭരണഘടന നൽകുന്ന അവകാശങ്ങൾ എല്ലാവർക്കുമുണ്ടെന്നും ഫസലുർറഹീം ഓർമിപ്പിച്ചു.

TAGS :

Next Story