വിമാനത്തില്‍ യാത്രക്കാരിയുടെ മേല്‍ മൂത്രമൊഴിച്ച ശങ്കര്‍ മിശ്രക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഇന്ത്യ
നാലു മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. കൂടുതൽ നടപടി ആവശ്യമെങ്കിൽ വിശദമായ അന്വേഷണത്തിന് ശേഷം ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു
ന്യൂ ഡല്‍ഹി: വിമാനത്തിൽ യാത്രക്കാരിക്കുമേൽ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കർ മിശ്രയെ നാല് മാസത്തേക്ക് യാത്രാ വിലക്കേർപ്പെടുത്തി എയർ ഇന്ത്യ. ശങ്കർമിശ്രയെ നേരത്തേ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എയർ ഇന്ത്യയുടെ പ്രാധമിക അന്വേഷണത്തിന് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. കേസിൽ ശങ്കർ മിശ്ര ഇപ്പോൾ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. പട്യാല ഹൗസ് കോടതിയാണ് ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. സംഭത്തിൽ കൂടുതൽ നടപടി ആവശ്യമെങ്കിൽ വിശദമായ അന്വേഷണത്തിന് ശേഷം ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
നവംബർ 26 ന് ന്യൂയോർക്കിൽ നിന്നും ഡൽഹിയിലേക്ക് പറന്ന വിമാനത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. മുംബൈയിലെ വ്യവസായിയായ ശങ്കർ മിശ്രയെന്നയാൾ തന്റെ തൊട്ടുമുന്നിലിരുന്ന 70 കാരിയുടെ ദേഹത്തേക്ക് മദ്യലഹരിയിൽ മൂത്രമൊഴിക്കുകയായിരുന്നു. ഇയാളെ പിന്നീട് ബംഗളൂരുവിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച എയർ ഇന്ത്യ, സംഗതി ദൗഭാഗ്യകരമാണെന്നും വിഷയം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച്ച സംഭവിച്ചുവെന്നും കൂട്ടിച്ചേർത്തു. ഇനി മേലിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനായി ജീവനക്കാർക്ക് കൂടുതൽ പരിശീലനം നൽകും. വിമാനത്തിൽ മദ്യം വിതരണം ചെയ്യാനുള്ള നയം അവലോകനം ചെയ്യുമെന്നും എയർ ഇന്ത്യ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു
Adjust Story Font
16