എയര്‍ ഇന്ത്യ വിമാനത്തിൽ വീണ്ടും ബോംബ് ഭീഷണി
സുരക്ഷാ ഭീഷണിയെ തുടർന്ന് വിമാനം ഡൽഹിയിൽ അടിയന്തരമായി ഇറക്കി
ന്യൂഡല്‍ഹി: മുംബൈ-ന്യൂയോർക്ക് എയർ ഇന്ത്യ എഐ 119 വിമാനത്തിൽ ബോംബ് ഭീഷണി. സുരക്ഷാ ഭീഷണിയെ തുടർന്ന് വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. നിലവില്‍ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനകള്‍ക്കായി നിര്‍ത്തിയിട്ടിരിക്കുകയാണ് വിമാനം.
ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് വിമാനം മുംബൈയിൽ നിന്ന് ന്യൂയോർക്കിലെ ജെഎഫ്കെ വിമാനത്താവളത്തിലേക്ക് പറന്നുയർന്നത്. പിന്നീട് ബോംബ് ഭീഷണിയെ തുടര്‍ന്ന് വഴിതിരിച്ചുവിടുകയായിരുന്നു
കഴിഞ്ഞ മാസം മുംബൈയിൽ നിന്നുള്ള മറ്റൊരു എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയുണ്ടായതിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയിരുന്നു.
Next Story
Adjust Story Font
16