ദുബൈയിലേക്കും ഇസ്രായേലിലേക്കും സർവീസ് നിർത്തിവെച്ച് എയർ ഇന്ത്യ
ദുബൈയിൽ ഇറങ്ങേണ്ട വിമാനങ്ങളുടെ നിയന്ത്രണം 48 മണിക്കൂർ കൂടി നീട്ടി
ന്യൂഡൽഹി: യു.എ.ഇയിലെ ദുബൈയിലേക്കും ഇസ്രായേലിലെ തെൽ അവീവിലേക്കുമുള്ള സർവീസുകൾ നിർത്തിവെച്ച് എയർ ഇന്ത്യ. യു.എ.ഇയിൽ കഴിഞ്ഞദിവസങ്ങളിൽ പെയ്ത മഴ വിമാന സർവീസുകളെ സാരമായി ബാധിച്ചിട്ടുണ്ട്.
ദുബൈ എയർപോർട്ട് റൺവേ വെള്ളത്തിൽ മുങ്ങിയിരുന്നു. നിരവധി അന്താരാഷ്ട്ര സർവീസുകളാണ് ഇതുകാരണം മുടങ്ങിയത്. ദുബൈയിൽ ഇറങ്ങേണ്ട വിമാനങ്ങളുടെ നിയന്ത്രണം 48 മണിക്കൂർ കൂടി നീട്ടിയിട്ടുണ്ട്.
ദുബൈയിൽ നിന്നുള്ള സർവീസുകളും താൽക്കാലികമായി റദ്ദാക്കിയിട്ടുണ്ട്. ബുക്ക് ചെയ്ത ടിക്കറ്റുകൾ ഈ മാസം 21 വരെ മറ്റൊരു ദിവസത്തേക്ക് മാറ്റിയെടുക്കാം. റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് റീഫണ്ടും നൽകും.
ഇസ്രായേലിലെ തെൽ അവീവിലേക്കുള്ള സർവീസുകളും എയർ ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രിൽ 30 വരെയാണ് സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത്.
Next Story
Adjust Story Font
16