എയർ ഇന്ത്യ ടാറ്റയ്ക്ക് കൈമാറും: 69 വർഷത്തിന് ശേഷമുള്ള തിരിച്ചുപറക്കൽ
കഴിഞ്ഞ ഒക്‌ടോബറിലാണ് ലേലനടപടികൾ പൂർത്തിയായത്. 69 വർഷത്തിനു ശേഷമാണ് മഹാരാജ,ടാറ്റ ഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തുന്നത്
എയർ ഇന്ത്യ ഇന്ന് ടാറ്റ ഗ്രൂപ്പിന് കൈമാറിയേക്കും. കഴിഞ്ഞ ഒക്‌ടോബറിലാണ് ലേലനടപടികൾ പൂർത്തിയായത്. 69 വർഷത്തിനു ശേഷമാണ് മഹാരാജ,ടാറ്റ ഗ്രൂപ്പിന്റെ കൈകളിലേക്ക് എത്തുന്നത്
ജെ.ആർ.ഡി ടാറ്റയുടെ നേതൃത്വത്തിൽ 1932ലാണ് എയർ ഇന്ത്യയുടെ തുടക്കം.1953ൽ സർക്കാർ ഏറ്റെടുത്തെങ്കിലും ജെ.ആർ.ഡി ടാറ്റയെ തുടരാൻ അനുവദിക്കുകയായിരുന്നു.1977ൽ ജനത സർക്കാരാണ് ടാറ്റയെ എയർ ഇന്ത്യയിൽ നിന്നും നീക്കിയത്.
വിദേശ സർവീസ് എയർ ഇന്ത്യയെന്ന പേരിലും അഭ്യന്തര സർവീസ് ഇന്ത്യൻ എയർലൈൻസ് എന്നപേരിലുമാണ് സർവീസ് നടത്തിയിരുന്നത്. 2007ൽ യു പി എ സർക്കാരാണ് ലയിപ്പിച്ചു ഒറ്റകമ്പനിയാക്കിയത്. 67,000 കോടിക്ക് 111 പുതിയ വിമാനങ്ങൾ വാങ്ങിയതും പുതിയ ബജറ്റ് എയർ ലൈൻസുകൾ ഇന്ത്യൻ ആകാശം കീഴടക്കിയതും എയർ ഇന്ത്യയ്ക്ക് തിരിച്ചടിയായി.
നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ എയർ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരി 18,000 കോടി രൂപയ്ക്ക് ടാറ്റ ഗ്രൂപ്പ് ലേലത്തിൽ പിടിച്ചു. എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും നേടിയതോടൊപ്പം ഗ്രൗണ്ട് ഹാൻഡ്ലിങ് കമ്പനിയായ എയർ ഇന്ത്യ സാറ്റ്സിന്റെ അൻപത് ശതമാനം ഓഹരിയും ടാറ്റ സ്വന്തമാക്കി. എയർ ഏഷ്യയിൽ ഭൂരിഭാഗം ഓഹരിപങ്കാളിത്തമുള്ള ടാറ്റ,സിങ്കപ്പൂർ എയർ എയർലൈൻസുമായി ചേർന്ന് വിസ്താര എന്ന കമ്പനിയും നടത്തുന്നുണ്ട്. എയർ ഇന്ത്യ കൂടി സ്വന്തമാകുന്നതോടെ ടാറ്റയുടെ ഉടമസ്ഥതയിലുള്ള വിമാനകമ്പനികളുടെ എണ്ണം മൂന്നായി ഉയരും.
Adjust Story Font
16