Quantcast

വിമാനം വൈകിയതിന് എയർ ഇന്ത്യക്ക് വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്

എ.സി അടക്കമുള്ളവ പ്രവർത്തിക്കാത്തതിനെ തുടർന്ന് യാത്രക്കാർ ബോധരഹിതരായി വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു

MediaOne Logo

Web Desk

  • Published:

    31 May 2024 9:32 AM GMT

വിമാനം വൈകിയതിന് എയർ ഇന്ത്യക്ക് വ്യോമയാന മന്ത്രാലയത്തിന്റെ നോട്ടീസ്
X

ന്യൂഡൽഹി: ഡൽഹി-സാൻഫ്രാൻസിസ്‌കോ വിമാനം 24 മണിക്കൂർ വൈകിയതിൽ എയർ ഇന്ത്യക്ക് വ്യോമയാന മന്ത്രാലയം നോട്ടീസ് അയച്ചു. എ.ഐ 183 എന്ന വിമാനമാണ് ​​വൈകിയത്. യാത്രക്കാർ വിമാനത്തിനകത്തെത്തിയതിന് ശേഷമാണ് പുറപ്പെടാൻ ​വൈകിയത്.

എ.സി അടക്കമുള്ളവ പ്രവർത്തിക്കാത്തതിനെ തുടർന്ന് യാത്രക്കാർ ബോധരഹിതരായി വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.ചിലർ എയ്‌റോബ്രിഡ്ജ് ഇടനാഴിയിൽ കിടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

200 ഓളം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നു. വ്യാഴാഴ്‌ച ഉച്ചകഴിഞ്ഞ് 3.30 നാണ് പുറ​പ്പെടേണ്ടിയിരുന്നത്. സാ​ങ്കേതിക തകരാറിനെ തുടർന്ന് വിമാനം പുറപ്പെടാൻ വൈകിയതിനെ തുടർന്ന് വിമാനത്തിൽ നിന്നും യാത്രക്കാരെ പുറത്തിറക്കി. എന്നാൽ വിമാനത്താവളത്തിലേക്ക് കയറാൻ ഗേറ്റുകൾ തുറക്കുന്നതും കാത്ത് ഒരു മണിക്കൂറോളം എയ്‌റോബ്രിഡ്ജിൽ യാത്രക്കാർക്ക് കാത്തിരിക്കേണ്ടി വന്നു. ഇന്ന് ഉച്ചക്ക് ​ശേഷം വിമാനം പുറപ്പെടുമെന്നാണ് അധികൃതർ വ്യക്തമാക്കി.

50 ഡിഗ്രി സെൽഷ്യസിനടുത്ത് താപനില രേഖപ്പെടുത്തുന്ന ഡൽഹിയിൽ യാത്രക്കാരുടെ ദുരിതം കുറയ്ക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ വിമാനക്കമ്പനിയോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

TAGS :

Next Story