Quantcast

കാവഡ് യാത്ര: മുസ്‌ലിം വ്യാപാരികളെ ലക്ഷ്യമിട്ട ഉത്തരവിനെ പിന്തുണച്ച് യോഗി ആദിത്യനാഥ്

നിര്‍ദേശം കൂടുതല്‍ ജില്ലകളില്‍ നടപ്പിലാക്കാന്‍ തീരുമാനിച്ച് യു.പി പൊലീസ്

MediaOne Logo

Web Desk

  • Updated:

    2024-07-19 09:11:16.0

Published:

19 July 2024 6:15 AM GMT

Yogi Adityanath
X

യോഗി ആദിത്യനാഥ്

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലൂടെ കടന്നു പോകുന്ന കാവഡ് യാത്രയുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തിറക്കിയ വിവാദ ഉത്തരവിനെ പിന്തുണച്ച് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.

ഭക്ഷണശാലകള്‍ക്ക് മുന്നില്‍ കടയുടമകളുടെ പേരും ഐഡന്റിറ്റിയും പ്രദര്‍ശിപ്പിക്കണം. കാവഡ് തീർഥാടകരുടെ വിശ്വാസത്തിൻ്റെ ‘ശുദ്ധി’ നിലനിർത്തുന്നതിനാണ് ഈ തീരുമാനം. ഹലാൽ സർട്ടിഫിക്കേഷനോടെ ഉൽപന്നങ്ങൾ വിൽക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും സർക്കാർ അറിയിച്ചു. അതിന് പിന്നാലെ കൂടുതല്‍ ജില്ലകളിലേക്ക് തീരുമാനം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ് യു.പി പൊലീസ്.

പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. മുസ്‌ലിം വ്യാപാരികളെ ലക്ഷ്യമിട്ടുള്ള നീക്കമാണെന്നാരോപിച്ച് പ്രതിപക്ഷം രംത്തെത്തി. ഭരണകൂടത്തിന്റെ പിന്തുണയോടെ വംശഹത്യ നടപ്പാക്കാനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ഖേര പറഞ്ഞു. ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ജൂതവ്യാപാരികളെ ബഹിഷ്‌കരിച്ച സംഭവമാണിത് ഓര്‍മിപ്പിക്കുന്നതെന്നായിരുന്നു എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി പറഞ്ഞത്.

TAGS :

Next Story