ഗ്യാൻവാപിയിൽ സർവേ വിലക്കി അലഹബാദ് ഹൈക്കോടതി
കേസ് ഫെബ്രുവരി 24ലേക്ക് മാറ്റി
ഡൽഹി: ഗ്യാൻവാപിയിൽ സർവേ പാടില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഗ്യാൻവാപി മസ്ജിദിനടുത്ത് സ്വയംഭൂവായ ശിവലിംഗമുണ്ടെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയിൽ പുതിയ ഹരജി. കേസ് ഫെബ്രുവരി 24ലേക്ക് മാറ്റി.
രാഖി സിങ് എന്നയാളാണ് പുതിയ ഹരജിയുമായെത്തിയത്. ഗ്യാൻവാപി മസ്ജിദിനടുത്ത് സ്വയംഭൂവായ ശിവലിംഗമുണ്ടെന്നാണ് ഹരജിയിൽ ചൂണ്ടിക്കാട്ടിയത്.
മസ്ജിദുകളിലെ സർവേ നടപടികൾ വിലക്കി സുപ്രിംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അധ്യക്ഷതയിലുള്ള ബെഞ്ചായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ തീരുമാനം.
ഗ്യാൻവാപി, മഥുര ശാഹി ഈദ്ഗാഹ് മസ്ജിദ്, സംഭൽ മസ്ജിദ് കേസുകളിൽ ഇനിയൊരു ഉത്തരവ് പുറപ്പെടുവിപ്പിക്കരുതെന്നും സുപ്രിം കോടതി വ്യക്തമാക്കിയിരുന്നു. ഇടക്കാല ഉത്തരവും പാടില്ലെന്ന് അറിയിച്ചിയിരുന്നു. പത്ത് ആരാധനാലയങ്ങളിൽ അവകാശവാദം ഉന്നയിച്ച് നിലവിൽ 18 ഹരജികൾ വിവിധ കോടതികൾക്കു മുൻപാകെയുണ്ട്. ഇനിയും ഹരജികൾ അനുവദിക്കില്ലെന്നാണ് കോടതി അറിയിച്ചത്. നിലവിൽ കോടതികളിലുള്ള കേസുകളിലും തുടർനടപടി തടഞ്ഞിരിന്നു.
Adjust Story Font
16