Quantcast

ബി.ജെ.പി ഡൽഹിയിലെ ജനങ്ങളെ അപമാനിച്ചു; പ്രധാനമന്ത്രി ധാർഷ്ട്യക്കാരൻ: കെജ്‌രിവാൾ

ഡൽഹി സർക്കാരിന്റെ അധികാരം കവരുന്ന രീതിയിൽ കൊണ്ടുവന്ന ഓർഡിനൻസ് നാളെ എല്ലാ സംസ്ഥാനത്തും വരുമെന്നും ഇപ്പോൾ തന്നെ അതിനെ എതിർത്ത് തോൽപ്പിക്കണമെന്നും കെജ്‌രിവാൾ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    11 Jun 2023 8:27 AM GMT

Am admi party rally against centre kejriwal speech
X

ന്യൂഡൽഹി: ബി.ജെ.പി ഡൽഹിയിലെ ജനങ്ങളുടെ വോട്ടിന്റെ വിലയെ അപമാനിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. അത് താൻ ഒരിക്കലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി രാംലീല മൈതാനിയിൽ ആം ആദ്മി പാർട്ടി സംഘടിപ്പിച്ച മഹാറാലിയിൽ സംസാരിക്കുകയായിരുന്നു കെജ് രിവാൾ. ഡൽഹി സർക്കാരിന്റെ അധികാരങ്ങൾ കവരുന്ന രീതിയിൽ കേന്ദ്ര കൊണ്ടുവന്ന ഓർഡിനൻസിനെ ഇപ്പോൾ എതിർത്തില്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിലും അത്തരം ഓർഡിനൻസുകൾ വരുമെന്നും കെജ് രിവാൾ പറഞ്ഞു.

രാജ്യത്ത് വിലക്കയറ്റം അതിരൂക്ഷമാണ്. താൻ ഡൽഹിയിലെ ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകി. അതേസമയം മോദി തന്റെ കോർപ്പറേറ്റ് സുഹൃത്തുക്കൾക്ക് എല്ലാം സൗജന്യമായി നൽകുകയായിരുന്നു. സുപ്രിംകോടതി ഉത്തരവിനെ മാനിക്കാത്ത ധാർഷ്ട്യക്കാരനാണ് പ്രധാനമന്ത്രി. സുപ്രിംകോടതിയിൽ പ്രധാനമന്ത്രിക്ക് വിശ്വാസമില്ല. ഏകാധിപത്യ ഭരണമാണ് രാജ്യത്ത് നടക്കുന്നത്. മോദി സർക്കാർ ജനജീവിതം ദുസ്സഹമാക്കി. എൽ.പി.ജി വില കുത്തനെ ഉയർന്നു. മോദി സർക്കാരിന് കീഴിൽ രാജ്യത്ത് വികസനം മുരടിച്ചെന്നും കെജ്‌രിവാൾ പറഞ്ഞു.

TAGS :

Next Story