Quantcast

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവച്ചു

അമരീന്ദർ സിങ് രാജി വെക്കുന്ന ചിത്രം മകൻ ട്വിറ്ററിൽ പങ്കുവെച്ചു

MediaOne Logo

Web Desk

  • Updated:

    2021-09-18 13:31:27.0

Published:

18 Sep 2021 11:33 AM GMT

പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവച്ചു
X

സംസ്ഥാനത്തെ കോൺഗ്രസിൽ ഉടലെടുത്ത തർക്കത്തെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവെച്ചു. ഇന്ന് വൈകീട്ട് നാലോടെ രാജ്ഭവനിലെത്തിയ അദ്ദേഹം ഗവർണർക്ക് രാജിക്കത്ത് കൈമാറി. അമരീന്ദർ സിങ് രാജി വെക്കുന്ന ചിത്രം മകൻ ട്വിറ്ററിൽ പങ്കുവെച്ചു. സംസ്ഥാനത്തെ കോൺഗ്രസിലെ ഒരു വിഭാഗം അമരീന്ദറിനെതിരെ രംഗത്ത് വരികയും ഇത് സംസ്ഥാനത്തിൻെറ ഭരണപ്രതിച്ഛായയെ ബാധിക്കുമെന്ന ആശങ്ക ഹൈക്കമാന്ഡിനുണ്ടായിരുന്നു. താൻ അപമാനിതനായെന്ന് രാജിവെച്ച ശേഷം മാധ്യമങ്ങളെ കണ്ട അമരീന്ദർ സിങ് പറഞ്ഞു.


മാസങ്ങളായി തുടരുന്ന പഞ്ചാബ് കോൺഗ്രസിലെ തർക്കത്തിന്, ഹൈക്കമാന്‍ഡ് നേരിട്ട് ഇടപെടൽ നടത്തിയിട്ടും പരിഹാരമുണ്ടായിരുന്നില്ല. അമരിന്ദര്‍-സിദ്ധു പോരിനിടയിൽ നേതൃമാറ്റമെന്ന ഫോർമുലയിലേക്കാണ് ഹൈക്കമാന്‍ഡ് അവസാനം എത്തിയത്. ആകെയുള്ള 80 കോൺഗ്രസ് എംഎൽഎമാരിൽ 40 പേർ സിദ്ധുവിനൊപ്പമാണ്. അമരിന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കമാന്‍ഡിനെ സമീപിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ബാക്കിനിൽക്കെ നേതൃമാറ്റം പ്രശ്നങ്ങൾക്ക് പരിഹാരം കൊണ്ട് വരുമെന്ന പ്രതീക്ഷയിലാണ് ഹൈക്കമാന്‍ഡ്.



TAGS :

Next Story