Quantcast

സ്വന്തം മക്കളുടെ വിവാഹം നടത്തിയ സന്തോഷം; സമ്മാനമായി സ്വർണവും ഒരു വർഷത്തേക്കുള്ള വീട്ടുസാധനങ്ങളും

ജൂലൈ 12 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് അനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹ ചടങ്ങ് നടക്കുക.

MediaOne Logo

Web Desk

  • Published:

    3 July 2024 2:31 PM GMT

ambani_mass wedding
X

ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ അനന്ദ് അംബാനിയുടെ വിവാഹത്തിന് മുന്നോടിയായി 50 ദമ്പതികളുടെ സമൂഹവിവാഹം നടത്തിയിരിക്കുകയാണ് അംബാനി കുടുംബം. ചൊവ്വാഴ്‌ച മഹാരാഷ്ട്രയിലെ താനെയിലെ റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ വെച്ച് നടന്ന വിവാഹചടങ്ങുകൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഓരോ ദമ്പതികൾക്കും സ്വർണവും വെള്ളിയാഭരണങ്ങളും ഒരു വർഷത്തേക്ക് വീട്ടിലേക്കുള്ള സാധനങ്ങളുമാണ് അംബാനി കുടുംബം സമ്മാനമായി നൽകിയത്.

മുകേഷ് അംബാനി, നിതാ അംബാനി, ആകാശ് അംബാനി, ​ഇഷാ അംബാനി, അനന്ദ് പിരാമൽ എന്നിവരടക്കം 800ലധികം പേരാണ് ചടങ്ങിൽ പങ്കെടുത്തത്. സ്വർണത്തിലുള്ള താലി, വിവാഹമോതിരം, മുക്കുത്തി, കാലിൽ അണിയുന്ന വെള്ളി മിഞ്ചി, പാദസരം എന്നിവയും ഒരു ലക്ഷം രൂപയും ദമ്പതികൾക്ക് നൽകി. ഇതിന് പുറമെ 36 അവശ്യ സാധനങ്ങളും പാത്രങ്ങളും, ഗ്യാസ് സ്റ്റൗ, മിക്‌സി, ഫാൻ, കിടക്ക, തലയിണ തുടങ്ങിയവയടക്കം ഒരു വർഷത്തേക്ക് വീട്ടിലേക്കാവശ്യമായ സാധനങ്ങളും സമ്മാനമായി ലഭിച്ചു.

ചുവപ്പിൽ ഗോൾഡൻ വർക്കുള്ള സാരിയായിരുന്നു വധുമാരുടെ വേഷം. ഗോൾഡൻ നിറത്തിലുള്ള ജുബ്ബ അണിഞ്ഞാണ് വരന്മാർ എത്തിയത്. സ്വന്തം മക്കളുടെ വിവാഹം നടത്തിയ സന്തോഷമുണ്ടെന്നും താനുമൊരു അമ്മയാണെന്നും ദമ്പതികളെ അനുഗ്രഹിച്ചുകൊണ്ട് നിത അംബാനി പറഞ്ഞു.

അതേസമയം, ആനന്ദ് അംബാനിയും വ്യവസായി വിരേന്‍ മെര്‍ച്ചന്റിന്റെ മകള്‍ രാധിക മെര്‍ച്ചന്റും തമ്മിലുള്ള വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുകയാണ്. മൂന്നു മാസം മുന്‍പ് കോടികള്‍ പൊടിപൊടിച്ച് അഹ്മദാബാദില്‍ നടന്ന പ്രീവെഡ്ഡിങ് ആഘോഷ പരിപാടികള്‍ക്കു ശേഷമാണ് പ്രധാന വിവാഹ മാമാങ്കത്തിന് മുംബൈയില്‍ പന്തലൊരുങ്ങുന്നത്. ജൂലൈ 12 ന് മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെൻ്ററിലാണ് വിവാഹ ചടങ്ങ് നടക്കുക.

TAGS :

Next Story