Quantcast

അംബേദ്കർ പരാമർശം; 'അമിത് ഷായുടേത് തരംതാഴ്ന്ന നടപടി, രാജി വെക്കണ'മെന്ന് ഖാർ​ഗെ

'അമിത് ഷായുടെത് മനുസ്മൃതിയുടെ ഭാഷ'

MediaOne Logo

Web Desk

  • Published:

    18 Dec 2024 11:28 AM GMT

Ambedkar remark; Amit Shah should resign, says Kharge
X

ന്യൂഡൽഹി: അംബേദ്കർ പരാമർശത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പുപറയണമെന്ന് കോൺഗ്രസ്‌ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗ. 'അമിത് ഷായുടെ പരാമർശങ്ങളെ അപലപിക്കുന്നു. ബിജെപി ഭരണഘടനയെ ബഹുമാനിക്കുന്നില്ല. അമിത് ഷാ രാജിവെക്കണമെന്നും ഖാർ​ഗെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. രാജ്യം ബഹുമാനിക്കുന്ന ദലിത് വ്യക്തിയെയാണ് അപമാനിച്ചത്. അമിത് ഷായുടെത് മനുസ്മൃതിയുടെ ഭാഷയാണെ'ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'ഇന്ത്യൻ ഭരണഘടനയുടെ 75 വർഷത്തെ മഹത്തായ യാത്ര' എന്ന ചർച്ചക്ക് പാർലമെന്റിൽ മറുപടി നൽകുമ്പോഴായിരുന്നു ഷായുടെ വിവാദ പരാമർശം. അംബേദ്കറുടെ പേര് പറയുന്നത് കോൺഗ്രസിനിപ്പോൾ ഫാഷനായെന്നും ഭരണഘടനയെ കോൺഗ്രസ് ഒരു കുടുംബത്തിന്റെ സ്വകാര്യ സ്വത്തായി കണക്കാക്കുകയും അധികാരത്തിൽ തുടരാൻ അത് ഭേദഗതി വരുത്തുകയും ചെയ്‌തെന്നും ഷാ കുറ്റപ്പെടുത്തിയിരുന്നു.

''അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ, അംബേദ്കർ എന്ന് പറയുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു. ഇത്രയും തവണ ദൈവനാമം ചൊല്ലിയിരുന്നെങ്കിൽ അവർക്ക് സ്വർഗത്തിൽ പോകാമായിരുന്നു''-ഇതായിരുന്നു അമിത് ഷായുടെ പരാമർശം. അംബേദ്കറെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ചൊവ്വാഴ്ച തന്നെ ആവശ്യപ്പെട്ടിരുന്നു.

TAGS :

Next Story