മുംബൈ ടിസ്സിൽ എം.എസ്.എഫ് അടങ്ങുന്ന മുന്നണിക്ക് ചരിത്ര വിജയം
അംബേദ്കർ സ്റ്റുഡന്റ് അസോസിയേഷൻ, എംഎസ്എഫ് മുന്നണി ഏഴിൽ അഞ്ചു സീറ്റ് നേടിയാണ് യൂണിയൻ പിടിച്ചെടുത്തത്
മുംബൈ: മുംബൈയിലെ പ്രസിദ്ധമായ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്സ് ) യൂണിയൻ തിരഞ്ഞെടുപ്പിൽ അംബേദ്കർ സ്റ്റുഡന്റ് അസോസിയേഷൻ (എ.എസ്.എ) -എംഎസ്എഫ് മുന്നണിക്ക് ചരിത്ര വിജയം. ഏഴിൽ അഞ്ചു സീറ്റ് നേടിയാണ് യൂണിയൻ പിടിച്ചെടുത്തത്. എഎസ്എയുടെ അതുൽ രവീന്ദ്ര പട്ടേലാണ് പ്രസിഡന്റ്. അഫ്റാഹ ഖനം ജനറൽ സെക്രട്ടറിയും എംഎസ്എഫ് പ്രധിനിധി മുഹമ്മദ് റാഫി ഖാൻ ലിറ്റററി സെക്രട്ടറിയുമായി. രണ്ടു സ്‌കൂൾ സെക്രട്ടറി പോസ്റ്റിലേക്കും എംഎസ്എഫ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു.
വളരെ വാശിയേറിയ തെരഞ്ഞടുപ്പിൽ മിന്നുന്ന ജയമാണ് എംഎസ്എഫ് മുന്നണി നേടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ പഠിക്കുന്ന കാമ്പസാണ് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട്. ന്യൂനപക്ഷ ദലിത് പിന്നോക്ക കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച സ്വീകാര്യതെയും അംഗീകരവുമാണ് ഈ വിജയമെന്നും ഫാസിസ്റ്റുകളിൽ നിന്ന് രാജ്യത്തെ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന് വലിയ ഊർജ്ജമാണ് ഇത്തരം വിജയങ്ങളെന്ന് എംഎസ്എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു അഭിപ്രായപ്പെട്ടു.
മഹാരാഷ്ട്ര സംസ്ഥാന മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയികളെ അനുമോദിച്ചു. പി.വി അഹമ്മദ് സാജു, മഹാരാഷ്ട്ര സംസ്ഥാന മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി സി.എച്ച് അബ്ദുറഹ്മാൻ, ട്രഷറർ ഡോ സി.എച്ച് ഇബ്രാഹീം കുട്ടി, സെക്രട്ടറി മൊയ്ദുണ്ണി, എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫർഹാത്ത് ഷെയ്ഖ്, എംഎസ്എഫ് ടിസ്സ് ഭാരവാഹികളായ മുഹമ്മദ് ഡാനിഷ്, അമീർ അലി, ജിഫ്സ ഫാത്തിമ, നഷാ മുനീർ, സൈനബ്, ഫായിസ്, അമീർ അലി, റാഷിദ്, ഇർഫാനാ ഇസത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
എംഎസ്എഫിന്റെ പ്രവർത്തനങ്ങൾ വിവിധ കാമ്പസുകളിൽ സജീവമാകുന്ന ഈ സാഹചര്യത്തിൽ വിറളി പൂണ്ട് ഉത്തരാഖണ്ഡ് സർവകലാശാലയിലടക്കം സംഘ്പരിവാർ ആക്രമണം അഴിച്ചു വിടുകയാണെന്നും വരും മാസങ്ങളിൽ വിവിധ കാമ്പസുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ എംഎസ്എഫ് മത്സരിക്കുമെന്നും പി.വി അഹമ്മദ് സാജു, എംഎസ്എഫ് ദേശീയ ജനറൽ സെക്രട്ടറി എസ്.എച്ച് മുഹമ്മദ് അർഷാദ് എന്നിവർ അറിയിച്ചു.
Ambedkar Student Association (ASA) MSF front wins historic victory in Mumbai's famous Tata Institute of Social Science (TIS) union elections
Adjust Story Font
16