Quantcast

യുപിയിൽ ഖലിസ്ഥാൻ വിഘടനവാദികളുടെ മ‍ൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു

ചൊവ്വാഴ്ച്ച രാത്രി റാംപൂർ ബൈപാസി‌‌ൽ ആണ് അപകടം ഉണ്ടായത്

MediaOne Logo

Web Desk

  • Published:

    25 Dec 2024 10:52 AM GMT

Khalistan separatists, ഖലിസ്ഥാൻ വിഘടനവാദി
X

ലഖ്നൗ: കൊല്ലപ്പെട്ട ഖലിസ്ഥാൻ വിഘടനവാദികളുടെ മൃതദേഹം കൊണ്ടുപോയ ആംബുലൻസ് അപകടത്തിൽ പെട്ടു. പഞ്ചാബ് പൊലീസ് ഉത്തർപ്രദേശ് പൊലീസുമായി ചേർന്ന് നടത്തിയ ഓപ്പറേഷനിൽ കൊല്ലപ്പെട്ട മൂന്ന് ഖലിസ്ഥാൻ വിഘടനവാദികളുടെ മൃതദേഹം അടങ്ങിയ ആംബുലൻസാണ് അപകടത്തിൽ പെട്ടത്.

ചൊവ്വാഴ്ച്ച രാത്രി റാംപൂർ ബൈപാസി‌‌ൽ ആണ് അപകടം ഉണ്ടായത്. പിലിഭിത്തിൽ നിന്ന് പഞ്ചാബിലേക്ക് കൊണ്ടുപോവുകയായിരുന്നു മൃതദേഹങ്ങൾ. ആംബുലൻസിൽ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം ഉണ്ടായതെന്ന് റാംപൂർ ജില്ലാ പൊല്ലീസ് സുപ്രണ്ട് വിദ്യാസാ​ഗർ മിശ്ര പറഞ്ഞു. അപകട വിവരം ലഭിച്ച ഉടൻ റാംപൂർ പൊലീസ് സ്ഥലത്തെത്തി തകർന്ന ആംബുലൻസിൽ നിന്നും മൃതദേഹങ്ങൾ മറ്റൊരു വാഹനത്തിലേക്ക് മാറ്റുകയായിരുന്നു.

ഗുർദാസ്പൂരിലെ ​പൊലീസ് പോസ്റ്റിനുനേരെ നടന്ന ​ഗ്രനേഡ് ആക്രമണവുമായി ബന്ധമുള്ളതായി സംശയിക്കുന്ന മൂന്ന് വിഘടനവാദികളെയാണ് തിങ്കളാഴ്ച്ച പിലിഭിത്തിലെ പുരൺപുരിൽ നടന്ന ഏറ്റുമുട്ടലിൽ വധിച്ചത്.

TAGS :

Next Story