Quantcast

ഇൻഡ്യ മുന്നണി ഹിന്ദുയിസത്തെ വെറുക്കുന്നു: ഉദയനിധിയുടെ പ്രസ്താവന ആയുധമാക്കി അമിത് ഷാ

സനാതന ധർമം പൂർണമായും തുടച്ചുനീക്കേണ്ടതാണ് എന്നായിരുന്നു ഉദയനിധി സ്റ്റാലിന്റെ പരാമർശം

MediaOne Logo

Web Desk

  • Published:

    3 Sep 2023 11:37 AM GMT

amit shah
X

ന്യൂഡൽഹി: സനാതന ധർമവുമായി ബന്ധപ്പെട്ട ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ആയുധമാക്കി പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ഇൻഡ്യ മുന്നണി ഹിന്ദുയിസത്തെ വെറുക്കുന്നതായും ഇത് രാജ്യത്തിന്‍റെ സംസ്‌കാരത്തിനെതിരെയുള്ള കടന്നുകയറ്റമാണ് എന്നും ഷാ ആരോപിച്ചു. രാജസ്ഥാനിലെ ദുർഗാർപൂറിൽ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഇക്കൂട്ടർ വോട്ടുബാങ്ക് പ്രീണനത്തിന് വേണ്ടിയാണ് സനാതൻ ധർമയെ കുറിച്ച് സംസാരിക്കുന്നത്. അവർ സനാതൻ ധർമയെ അപമാനിച്ചു. മോദി ജയിച്ചാൽ സനാതൻ ധർമ ഭരണം വരുമെന്നാണ് അവർ പറയുന്നത്. ജനഹൃദയങ്ങളെ കീഴടക്കുന്നതാണ് സനാതന. ഭരണഘടനയുടെ അടിസ്ഥാനത്തിൽ മാത്രമേ ഭരണം നടത്തൂ എന്ന് മോദി പറഞ്ഞതാണ്' - അദ്ദേഹം പറഞ്ഞു.

സനാതന ധർമം എതിർക്കപ്പെടേണ്ടതല്ല, പൂർണമായും തുടച്ചുനീക്കേണ്ടതാണ് എന്നായിരുന്നു ഡിഎംകെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശം. സനാതന ധർമത്തെ ഡെങ്കി, മലേറിയ, കൊറോണ പോലുള്ള പകർച്ചവ്യാധികളോടാണ് അദ്ദേഹം താരതമ്യം ചെയ്തത്. സനാതന ധർമം സാമൂഹിക നീതിക്ക് എതിരാണെന്നും അദ്ദേഹം ആ. ഉദയനിധിയുടെ പരാമർശം ബിജെപി തെരഞ്ഞെടുപ്പുകളിൽ വലിയ ആയുധമാക്കുമെന്നതിന്റെ സൂചനയാണ് അമിത് ഷായുടെ പ്രതികരണം.

TAGS :

Next Story