Quantcast

കോവിഡ് ചികിത്സ ചിലവുകള്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം

തൊഴിലുടമ ജീവനക്കാര്‍ക്കോ, ഒരു വ്യക്തി മറ്റൊരാള്‍ക്കോ കോവിഡ് ചികിത്സയ്ക്കായി നല്‍കുന്ന തുക പൂര്‍ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കും.

MediaOne Logo

Web Desk

  • Updated:

    2021-06-25 14:43:26.0

Published:

25 Jun 2021 2:32 PM GMT

കോവിഡ് ചികിത്സ ചിലവുകള്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം
X

കോവിഡ് ചികിത്സയ്ക്ക് ചിലവഴിക്കുന്ന തുകയ്ക്ക് നികുതി നൽകേണ്ടതില്ലെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം. 2019 മുതല്‍ കോവിഡ് ചികിത്സയ്ക്ക് നല്‍കുന്ന പണത്തിനാണ് ഇളവ് ലഭിക്കുക. തൊഴിലുടമ ജീവനക്കാര്‍ക്കോ, ഒരു വ്യക്തി മറ്റൊരാള്‍ക്കോ കോവിഡ് ചികിത്സയ്ക്കായി നല്‍കുന്ന തുക പൂര്‍ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കും.

തൊഴിലാളി മരിച്ചതിന്‍റെ ഭാഗമായി കുടുംബത്തിന് തൊഴിലുടമ നല്‍കുന്ന ധനസഹായത്തിനും ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് നല്‍കുന്ന ധനസഹായത്തിനും ഇളവ് ബാധകമാണ്. ഇത് പത്തുലക്ഷത്തില്‍ കൂടരുത്.

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ഇതുവരെ അവസാനിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. കോവിഡിന്‍റെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ ഉടന്‍ പ്രതിരോധിക്കേണ്ടതുണ്ടെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു. പതിനൊന്ന് സംസ്ഥാനങ്ങളിലായി 48 ഡെല്‍റ്റ പ്ലസ് കേസുകളാണ് നിലവില്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

അതേസമയം, ഗർഭിണികൾക്ക് കോവിഡ് വാക്സിൻ നൽകാനുള്ള മാർഗരേഖ തയ്യാറായെന്നും ഐ.സി.എം.ആർ വ്യക്തമാക്കി. വാക്സിനേഷൻ ഗർഭിണികളിൽ ഫലപ്രദമാണെന്ന് കണ്ടെത്തിയതായും ഐ.സി.എം.ആർ ഡയറക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസം 51667 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 1329 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

TAGS :

Next Story