Quantcast

അംഷിപോറ ഏറ്റുമുട്ടൽ: പ്രതികൾക്ക് ജീവപര്യന്തം നൽകിയുള്ള സൈനിക കോടതി ഉത്തരവ് പുനഃപരിശോധനക്ക്

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് സൈന്യം മൂന്ന് യുവാക്കളെ കൊലപ്പെടുത്തി എന്നതാണ് കേസ്

MediaOne Logo

Web Desk

  • Updated:

    2023-03-09 15:49:11.0

Published:

9 March 2023 2:58 PM GMT

Amshipora encounter: Court martial suggestion under tech review
X

ന്യൂഡൽഹി: അംഷിപോറ കേസിൽ പ്രതികൾക്ക് ജീവപര്യന്തം നൽകിയുള്ള സൈനിക കോടതി ഉത്തരവ് സാങ്കേതിക പരിശോധനയ്ക്കായി അയച്ചു. സേനയിലെ ഒരു ക്യാപ്റ്റനും രണ്ട് ഉദ്യോഗസ്ഥർക്കുമാണ് സൈനിക കോടതി ജീവപര്യന്തം ശിപാർശ ചെയ്തത്.

കേസിൽ അവ്യക്തതകൾ നിലനിൽക്കരുതെന്ന് സൈന്യത്തിന് നിർബന്ധമുണ്ടെന്നും അർഹതപ്പെട്ടവർക്ക് ശിക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും സൈന്യത്തോടടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു. പരിശോധന ഒന്നോ രണ്ടോ മാസം നീളുമെന്നാണ് വിവരം. പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് അയയ്ക്കും.

2020ൽ ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ വ്യാജ ഏറ്റുമുട്ടൽ സൃഷ്ടിച്ച് സൈന്യം മൂന്ന് യുവാക്കളെ കൊലപ്പെടുത്തി എന്നതാണ് കേസ്. ശ്രീനഗറിലേക്ക് കാൽനടയായി ജോലി അന്വേഷിച്ചെത്തിയ ഇംതിയാസ് അഹമ്മദ്(20), അബ്രാർ അഹമ്മദ്(25), മുഹമ്മദ് അബ്രാർ (16) എന്നിവരെയാണ് ക്യാപ്റ്റൻ ഭൂപേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം കൊലപ്പെടുത്തുന്നത്.

കൊല്ലപ്പെട്ടത് ഭീകരവാദികളാണെന്നും സംഭവസ്ഥലത്ത് നിന്ന് മാരകായുധനങ്ങൾ കണ്ടെത്തിയെന്നുമായിരുന്നു സൈന്യത്തിന്റെ വാദം. എന്നാൽ ഏറ്റുമുട്ടൽ വ്യാജമാണെന്ന് കാട്ടി ജമ്മുകശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ സൈന്യം അന്വേഷണം നടത്തുകയും കൊല്ലപ്പെട്ട മൂന്നുപേരും തൊഴിലാളികളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. തുടർന്നാണ് ഭൂപേന്ദ്ര സിങ് അടക്കം മൂന്നു പേർക്ക് ജീവപര്യന്തം തടവിന് മാർഷ്യൽ ശിപാർശ ചെയ്യുന്നത്.

സംഭവത്തിൽ സായുധസേന പ്രത്യേകാധികാര നിയമം ലംഘിക്കപ്പെട്ടതായി തുടക്കത്തിലേ കണ്ടെത്തിയിരുന്നു.

TAGS :

Next Story