'കുതിരക്കച്ചവട രാഷ്ട്രീയത്തിന് ശ്രമം'; ജാർഖണ്ഡിൽ കോൺഗ്രസ് എംഎൽഎമാർക്കെതിരെ പരാതി
കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് അലംഗീർ ആലമാണ് പരാതി നൽകിയത്.
ജാർഖണ്ഡിൽ 3 കോൺഗ്രസ് എംഎൽഎമാർക്ക് എതിരെ സ്പീക്കേഴ്സ് ട്രിബ്യൂണലിൽ പരാതി. പണവുമായി ബംഗാളിൽ അസ്റ്റിലായ എംഎൽഎ മാർക്ക് എതിരെ , കുതിരക്കച്ചവട രാഷ്ട്രീയത്തിന് ശ്രമിച്ചു എന്നാണ് പരാതി. കോൺഗ്രസ് നിയമസഭ കക്ഷി നേതാവ് അലംഗീർ ആലമാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസമാണ് ജാർഖണ്ഡിൽ നിന്നുള്ള എംഎൽഎമാരെ പശ്ചിമ ബംഗാളിൽ നിന്ന് പണവുമായി പിടികൂടിയത്. ഏകദേശം നാല്പത് ലക്ഷത്തിലധികം രൂപ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടാണ് കോൺഗ്രസ് എംഎൽഎമാർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. എംഎൽഎമാരിൽ നിന്ന് വിശദീകരണം തേടണമെന്നാണ് കോൺഗ്രസ് കക്ഷി നേതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ എംഎൽഎമാർക്കെതിരെ നടപടിയെടുക്കേണ്ടത് അത്യാവശ്യമാണെന്നും അലംഗീർ ആലം ആവശ്യപ്പെട്ടു.
Next Story
Adjust Story Font
16