Quantcast

കളി എന്നോട് വേണ്ട; കടുവയെ വട്ടം കറക്കി താറാവ്

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്

MediaOne Logo

Web Desk

  • Updated:

    2022-08-30 06:36:37.0

Published:

1 July 2021 6:18 AM GMT

കളി എന്നോട് വേണ്ട; കടുവയെ വട്ടം കറക്കി താറാവ്
X

മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തനിക്ക് നേരെ പാഞ്ഞു വരുന്ന കടുവയില്‍ നിന്നും രക്ഷപ്പെടുന്ന ഒരു താറാവാണ് വീഡിയോയിലെ താരം. രക്ഷപ്പെടുകയല്ല ശരിക്കും കടുവയെ ഇട്ട് വട്ടം കറക്കുകയാണ് താറാവ്.

ഒരു ചെറിയ കുളത്തില്‍ താറാവ് നീന്തുന്നതും തൊട്ടടുത്തായി ഒരു കടുവ നില്‍ക്കുന്നതുമാണ് വീഡിയോയിലുള്ളത്. കടുവ താറാവിനെ പിടിക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം വെള്ളത്തിലേക്ക് ഊളിയിടുകയാണ് താറാവ്. കടുവ നോക്കുമ്പോള്‍ വേറൊരു ഭാഗത്ത് പൊങ്ങുന്ന താറാവിനെയും കാണാം. നാല് മില്യണ്‍ പേരാണ് 34 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.

''ഏതൊരു മാനേജ്മെന്‍റ് പാഠത്തെക്കാളും മികച്ചതാണ് ഇത്. പുതിയ അവസരങ്ങൾ പിന്തുടരാൻ വലിയ കമ്പനികൾ സ്റ്റാർട്ടപ്പ് ടീമുകളും സ്റ്റാർട്ടപ്പ് സംസ്കാരങ്ങളും സ്വയം രൂപപ്പെടുത്തേണ്ടത് അത്യാവശ്യമാണ്'' ഈ കുറിപ്പോടെയാണ് ആനന്ദ് മഹീന്ദ്ര വീഡിയോ പങ്കുവച്ചിരിക്കുന്നത്.



TAGS :

Next Story