Quantcast

മയക്കുമരുന്ന് വേട്ട; മസ്‌കി​ന്‍റെ സ്റ്റാർലിങ്കിനോട് വിവരം തേടി ഇന്ത്യൻ പൊലീസ്

ഇന്ത്യൻ സമുദ്രത്തിലേക്ക് എത്തിച്ചേരാൻ സ്റ്റാർലിങ്കി​ന്‍റെ ഉപകരണം ഉപയോഗിച്ചതായി മയക്കുമരുന്ന് വേട്ടയിൽ കണ്ടെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-12-09 17:16:57.0

Published:

9 Dec 2024 5:13 PM GMT

മയക്കുമരുന്ന് വേട്ട; മസ്‌കി​ന്‍റെ സ്റ്റാർലിങ്കിനോട് വിവരം തേടി ഇന്ത്യൻ പൊലീസ്
X

ന്യൂഡൽഹി: 4.2 ബില്യൺ ഡോളർ മൂല്യമുള്ള മയക്കുമരുന്നായ 'മെത്ത്' കള്ളക്കടത്തുകാരെ പിടികൂടിയ കേസിൽ മസ്‌കി​ന്‍റെ സ്റ്റാർലിങ്കിനോട് വിവരം തേടി ഇന്ത്യൻ പൊലീസ്. കടൽ സഞ്ചാരത്തിന് സഹായിക്കുന്ന ഇന്‍റനെറ്റ് ഉപകരണം അവരിൽ നിന്ന് ആരാണ് വാങ്ങിയത് എന്നതി​ന്‍റെ വിശദാംശങ്ങളാണ് സ്റ്റാർലിങ്കിനോട് ആവശ്യപ്പെട്ടത്.

മ്യാൻമറിൽ നിന്ന് ഇന്ത്യയിലേക്കുള്ള കള്ളക്കടത്തുകാർ, അന്താരാഷ്‌ട്ര സമുദ്രത്തിൽ സഞ്ചരിക്കുമ്പോൾ ഇന്‍റർനെറ്റ് ഉപകരണം എവിടെയാണ് ഉപയോഗിച്ചതെന്നും സ്റ്റാർലിങ്കിനോട് പൊലീസ് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തോട് സ്റ്റാർലിങ്ക് പ്രതികരിച്ചിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യൻ സമുദ്രത്തിലേക്ക് എത്തിച്ചേരാൻ സ്റ്റാർലിങ്കി​ന്‍റെ ഉപകരണം ഉപയോഗിച്ചതായി മയക്കുമരുന്ന് വേട്ടയിൽ കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ സാറ്റലൈറ്റ് ബ്രോഡ്‌ബാൻഡ് സേവനങ്ങൾ ആരംഭിക്കുന്നതിന് പച്ചക്കൊടി കാണിക്കുന്നതിന് മുൻപായി മസ്‌കി​ന്‍റെ ഉടമസ്ഥതയിലുള്ള കമ്പനി സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം. കമ്പനികൾക്ക് സാറ്റലൈറ്റ് സ്പെക്‌ട്രം അനുവദിക്കുന്നതിനെച്ചൊല്ലി ശതകോടീശ്വരനായ മുകേഷ് അംബാനിയുമായിയുള്ള ഏറ്റുമുട്ടലിൽ സ്റ്റാർലിങ്ക് വിജയിച്ചിരുന്നു.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ വിദൂര ഔട്ട്‌പോസ്റ്റിൽ നവംബർ അവസാനത്തോടെയാടെയയിരുന്നു മ്യാൻമർ ബോട്ടിൽ ചാക്കിൽ കടത്തുകയായിരുന്ന 6,000 കിലോഗ്രാമിലധികം മെത്ത് പൊലീസ് പിടികൂടിയത്. കോസ്റ്റ്ഗാർഡിൻ്റെ ഏറ്റവും വലിയ ലഹരിവേട്ടയാണ് ഇതെന്ന് പ്രതിരോധ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. സ്റ്റാർലിങ്ക് മിനി ഇന്‍റർനെറ്റ് ഉപകരണം ഇതിനായി ഉപയോഗിച്ചതായി പൊലീസ് കണ്ടെത്തി. അന്താരാഷ്‌ട്ര സമുദ്രത്തിൽ ഈ ഉപകരണം പ്രവർത്തിക്കുമെന്ന് സ്റ്റാർലിങ്കും പറഞ്ഞിരുന്നു.

TAGS :

Next Story