Quantcast

കർണാടകയിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ കർണാടക മുഖ്യമന്തിയാക്കുന്നതിനോടാണു ഹൈക്കമാൻഡിനു കൂടുതൽ താൽപര്യം.

MediaOne Logo

Web Desk

  • Published:

    17 May 2023 12:43 AM GMT

കർണാടകയിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
X

ബംഗളൂരു: കർണാടകയിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. സോണിയാ ഗാന്ധിയുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം.ഡികെ ശിവകുമാർ മുന്നോട്ടുവെച്ച നിബന്ധനകൾ മല്ലികാർജുൻ ഖാർഗെ മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്യും.

ഭൂരിപക്ഷം എം.എൽ.എമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ കർണാടക മുഖ്യമന്തിയാക്കുന്നതിനോടാണു ഹൈക്കമാൻഡിനു കൂടുതൽ താൽപര്യം. പക്ഷെ ഡി.കെ.ശിവകുമാറിനെ എങ്ങനെ അനുനയിപ്പിക്കുമെന്ന കാര്യത്തിൽ കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. ഇന്നലെ ചർച്ചകൾ നടന്നെങ്കിലും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം എടുത്തിട്ടില്ല. സോണിയാ ഗാന്ധിയുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. സോണിയയുടെ സാന്നിധ്യത്തിൽ സിദ്ധരാമയ്യ്ക്കും ശിവകുമാറിനുമിടയിൽ സമവായ നീക്കങ്ങൾക്കാണ് കോൺഗ്രസ് ലക്ഷ്യംവെയ്ക്കുന്നത്.

സോണിയമായുള്ള ചർച്ചയ്ക്ക് ശേഷം ബംഗളൂരുവിൽവെച്ച് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് കോൺഗ്രസ് നീക്കം. ആദ്യ ടേമിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തെരഞ്ഞെടുത്താൽ ഉപമുഖ്യമന്ത്രി സ്ഥാനത്ത് താൻ മാത്രമാകണമെന്നും മന്ത്രിസഭയിലെ താക്കോൽ സ്ഥാനങ്ങൾ താൻ നിർദേശിക്കുന്നവർക്ക് നൽകണം എന്നുമാണ് ഡി.കെ ശിവകുമാറിന്റെ ആവശ്യം.

TAGS :

Next Story