Quantcast

ബിഹാറിൽ വീണ്ടും പാലം തകർന്നു; 15 ദിവസത്തിനിടെ തകരുന്നത് ഏഴാമത്തെ പാലം

സിവാൻ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്.

MediaOne Logo

Web Desk

  • Published:

    3 July 2024 11:05 AM GMT

Another Bridge Collapses In Bihar, 7th Such Incident In 15 Days
X

പട്‌ന: ബിഹാറിൽ വീണ്ടും പാലം തകർന്നു. സിവാൻ ജില്ലയിലെ ഗണ്ഡകി നദിക്ക് കുറുകെയുള്ള പാലമാണ് തകർന്നത്. സംസ്ഥാനത്ത് 15 ദിവസത്തിനിടെ തകരുന്ന ഏഴാമത്തെ പാലമാണിത്. സിവാനിൽ കഴിഞ്ഞ 11 ദിവസത്തിനിടെ രണ്ടാമത്തെ പാലമാണ് തകർന്നത്.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് പാലം തകർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് ഡെവലപ്‌മെന്റ് കമ്മീഷണർ മുകേഷ് കുമാർ പറഞ്ഞു. 1982-83 കാലത്താണ് പാലം നിർമിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാലത്തിൽ അറ്റകുറ്റപ്പണികൾ നടന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണ് പാലത്തിന്റെ തകർച്ചക്ക് കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഗണ്ഡകി നദിയിലെ കനത്ത ഒഴുക്ക് പാലത്തിന്റെ ഘടനയെ ദുർബലപ്പെടുത്തിയതായി സംശയമുണ്ട്.

TAGS :

Next Story