Quantcast

തിരംഗ യാത്രക്കിടെ ഇന്ത്യ വിരുദ്ധ- പാക് അനുകൂല മുദ്രാവാക്യം: യുപിയിൽ 15 പേർക്കെതിരെ കേസ്

മുഖ്യപ്രതി ദീപക് ഗുപ്ത എന്നയാളടക്കം രണ്ടുപേരെ തിരിച്ചറിഞ്ഞതായി പാട്ടി കോട്‌വാലി പൊലീസ്

MediaOne Logo

Web Desk

  • Published:

    19 Aug 2023 12:03 PM GMT

Anti-India-Pro-Pak sloganeering during Triranga Yatra: Case against 15 in UP
X

ലഖ്‌നൗ: സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ തിരംഗ യാത്രക്കിടെ ഇന്ത്യ വിരുദ്ധ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയതിന് 10 -15 പേർക്കെതിരെ കേസ്. ഉത്തർപ്രദേശിലെ പ്രതാപ്ഗർ ജില്ലയിലാണ് തിരിച്ചറിയപ്പെടാത്തവർക്കെതിരെ കേസെടുത്തത്. മുഖ്യപ്രതി ദീപക് ഗുപ്ത എന്നയാളടക്കം രണ്ടുപേരെ തിരിച്ചറിഞ്ഞതായി പാട്ടി കോട്‌വാലി പൊലീസ് അറിയിച്ചു.

'ഹിന്ദുസ്ഥാൻ മുർദാബാദ്' എന്ന പറയുന്ന സംഭവത്തിന്റെ വീഡിയോ സഹിതം സ്വതന്ത്ര മാധ്യമപ്രവർത്തകനായ അഷ്‌റഫ് ഹുസൈൻ ട്വിറ്ററിൽ (എക്‌സ്) വിവരം പങ്കുവെച്ചു. ഈ നാണംകെട്ട സംഭവത്തിൽ മുസ്‌ലിം പേരുള്ള ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിലും മാധ്യമങ്ങൾ സമുദായത്തെ മൊത്തം പ്രതിക്കൂട്ടിൽ നിർത്തിയേനെയെന്നും എൻഎസ്എ, യുഎപിഎ എന്നിവയ്ക്ക് പുറമേ ഏതെക്കെ വകുപ്പുകൾ ചുമത്തുമെന്ന് അറിയുകയില്ലെന്നും അഷ്‌റഫ് ഹുസൈൻ വിമർശിച്ചു. ഇവരുടെ വീടുകളിൽ ബുൾഡോസർ കയറ്റിയിറക്കണമെന്ന് ചിലർ ആവശ്യപ്പെടുമായിരുന്നുവെന്നും പറഞ്ഞു. അവർ ഈ വിഷയത്തിൽ വാ തുറക്കുമോയെന്നും ദേശ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതിനെതിരെ മുമ്പുള്ള അതേ ഊർജത്തിൽ പ്രതികരിക്കുമോയെന്നും ചോദിച്ചു.

Anti-India-Pro-Pak sloganeering during Triranga Yatra: Case against 15 in UP

TAGS :

Next Story