മുൻദേശീയ സെക്രട്ടറി എച്ച് രാജ കോടികൾ മുക്കി: കേരളത്തിന് പുറമെ തമിഴ്നാട്ടിലും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം
ബി.ജെ.പി മുൻ ദേശീയ സെക്രട്ടറിയും മുതിർന്ന നേതാവുമായ എച്ച്. രാജ കേന്ദ്ര - സംസ്ഥാന കമ്മിറ്റികൾ മുഖേന ലഭ്യമായ കോടികളുടെ ഫണ്ട് മുക്കിയതായാണ് മുഖ്യ ആരോപണം
കേരളത്തിനു പുറമെ തമിഴ്നാട് ബി.ജെ.പിയിലും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം. ബി.ജെ.പി മുൻ ദേശീയ സെക്രട്ടറിയും മുതിർന്ന നേതാവുമായ എച്ച്. രാജ കേന്ദ്ര - സംസ്ഥാന കമ്മിറ്റികൾ മുഖേന ലഭ്യമായ കോടികളുടെ ഫണ്ട് മുക്കിയതായാണ് മുഖ്യ ആരോപണം. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം കാരക്കുടിയിൽ കോടികൾ ചെലവഴിച്ച് രാജ വീട് നിർമിക്കുന്നതും വിവാദമായിട്ടുണ്ട്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ സഖ്യത്തിൽ 20 സീറ്റുകളിലാണ് ബി.ജെ.പി മത്സരിച്ചത്. നാലുപേർ മാത്രമാണ് വിജയിച്ചത്. സംസ്ഥാന പ്രസിഡന്റ് എൽ. മുരുകൻ ഉൾപ്പെടെയുള്ളവർ തോറ്റു.
കാരക്കുടിയിൽ ജനവിധി തേടിയ എച്ച്. രാജ ജയസാധ്യത ഉണ്ടായിട്ടും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായിരുന്നില്ലെന്നും ആരോപണമുണ്ട്. ഇതേകാരണം പറഞ്ഞ് ശിവഗംഗ ജില്ല പ്രസിഡൻറ് ശെൽവരാജ് സ്ഥാനം രാജിവെച്ചിരുന്നു. പിന്നാലെ നിരവധി ഭാരവാഹികളും രാജിവെച്ചു. കോടികളുടെ ഫണ്ട് ലഭ്യമായിട്ടും അത് ചെലവഴിച്ചില്ലെന്നും പറയുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും ശിവഗംഗ മണ്ഡലത്തിൽ രാജ പരാജയപ്പെട്ടിരുന്നു.
കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ലഭിച്ച നാലുകോടി രൂപയുടെ ഫണ്ട് എച്ച്. രാജ മുഴുവനായും മുക്കിയതായും ഈ തുക സ്വന്തം വീട് നിർമാണത്തിന് ചെലവഴിക്കുകയാണെന്നും ഭാരവാഹികൾ ആരോപിച്ചു.
Adjust Story Font
16