പഞ്ചാബിൽ 'കലാപമുയർത്തിയ' എംഎൽഎമാർ പാർട്ടിവിടില്ലെന്ന് എഎപി; ഒറ്റക്കെട്ടെന്ന് കെജ്‌രിവാളും മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും
പഞ്ചാബില്‍ 30 എംഎൽഎമാർ പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് ആം ആദ്മി പാർട്ടി അടിയന്തര യോഗം ചേർന്നത്.

ചണ്ഡീഗഡ്: പഞ്ചാബിൽ വിമത നീക്കമെന്ന ആരോപണം തള്ളി ആം ആദ്മി പാർട്ടി. പാർട്ടി ഒറ്റക്കെട്ടാണെന്നും കോൺഗ്രസ് സ്വയം സംരക്ഷിച്ചാൽ മതിയെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ പറഞ്ഞു.
അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിന് ശേഷമായിരുന്നു ഭഗവന്ത് മാനിന്റെ പ്രതികരണം. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അരവിന്ദ് കെജ്‌രിവാൾ എംഎൽഎമാർക്ക് നിർദേശം നൽകി.
30 എംഎൽഎമാർ പാർട്ടി വിട്ടേക്കുമെന്ന് അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് ആം ആദ്മി പാർട്ടി അടിയന്തര യോഗം ചേർന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ വസതിയായ കപൂർത്തല ഹൗസിൽ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. പഞ്ചാബിലെ മുഴുവൻ ആം ആദ്മി പാർട്ടി എംഎൽഎമാരും യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് പിന്നാലെ കോൺഗ്രസ് ആരോപണങ്ങൾ തള്ളിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, പാർട്ടി ഒറ്റക്കെട്ട് എന്നും വ്യക്തമാക്കി.
യോഗത്തിൽ പഞ്ചാബ് തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ എംഎൽഎമാർക്ക് കെജ്‌രിവാൾ നിർദേശം നൽകി. സംഘടന തലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുവാനും പ്രവർത്തിക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. അതേസമയം യോഗം വിളിച്ചത് കെജ്‌രിവാളിന് മുഖ്യമന്ത്രിയാകാൻ വേണ്ടിയാണെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു.
പഞ്ചാബിലെ 30 എഎപി, എംഎൽഎമാർ തങ്ങളുടെ വരുതിയിലാണെന്ന പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബാജ്‌വയുടെ അവകാശവാദമാണ് രാഷ്ട്രീയ കേന്ദ്രങ്ങളെ ചൂടുപിടിപ്പിച്ചത്. എഎപി പഞ്ചാബ് ഘടകത്തിൽ ആഭ്യന്തര കലാപം രൂക്ഷമാവുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. പിന്നാലെയാണ് കെജ് രിവാള്‍ എംഎല്‍എമാരുടെ യോഗം വിളിച്ചത്. ഡല്‍ഹിയില്‍ ഭരണം പോയതിന് പിന്നാലെയാണ് എഎപിയിലെ ഈ സംഭവ വികാസങ്ങളെല്ലാം.
Adjust Story Font
16