നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും: എ.ആര്‍.റഹ്മാൻ ആശുപത്രിയിൽ
നിർജ്ജലീകരണമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായതെന്ന് ഡോക്ടർമാർ അറിയിച്ചു

ചെന്നൈ: സംഗീത സംവിധായകൻ എ.ആര്‍.റഹ്മാൻ ആശുപത്രിയിൽ. നെഞ്ചുവേദനയെത്തുടർന്നാണ് ഇന്ന് രാവിലെ ഏഴ് മണിയോടെ എ.ആര്‍.റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഇസിജി, എക്കോ കാര്‍ഡിയോഗ്രാം അടക്കമുള്ള പരിശോധനകള്‍ നടത്തി. റഹ്മാനെ ആൻജിയോഗ്രാമിന് വിധേയമാകുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപ്പോളോ ആശുപത്രിയിലെ വിദഗ്ധരായ ഡോക്ടര്‍മാരുടെ സംഘമാണ് എആര്‍ റഹ്മാനെ പരിശോധിക്കുന്നത്. പരിശോധന നടക്കുകയാണെന്നും എആര്‍ റഹ്മാന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. നിർജ്ജലീകരണമാണ് ദേഹാസ്വാസ്ഥ്യത്തിന് കാരണമായതെന്നും ഡോക്ടർമാർ അറിയിച്ചു.
വിവരം അറിഞ്ഞ ഉടൻ ഡോക്ടർമാരുമായി ബന്ധപ്പെട്ടുവെന്നും റഹ്മാന്റെ ആരോഗ്യനിലയെക്കുറിച്ച് അന്വേഷിച്ചെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ എക്‌സിൽ കുറിച്ചു. റഹ്മാൻ സുഖമായിരിക്കുന്നുവെന്നും ഉടൻ വീട്ടിലേക്ക് മടങ്ങുമെന്നും ഡോക്ടർമാർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ലണ്ടനിലായിരുന്ന എആര്‍ റഹ്മാൻ കഴിഞ്ഞ ദിവസമാണ് ചെന്നൈയിൽ തിരിച്ചെത്തിയത്. അതേസമയം ചികിത്സക്ക് ശേഷം ഇന്ന് ഉച്ചയോടെ റഹ്മാൻ ആശുപത്രി വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ.
Adjust Story Font
16