രാജ്യസുരക്ഷയില്‍ ഒത്തുതീർപ്പിനില്ല, കേന്ദ്രത്തോടൊപ്പം ചേർന്നു പ്രവർത്തിക്കും: അരവിന്ദ് കെജ്‍രിവാള്‍
പഞ്ചാബിൽ ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തിൽ ജയിച്ച് സർക്കാർ രൂപീകരിക്കുമെന്ന് കെജ്‍രിവാള്‍
പഞ്ചാബിൽ നിയമസാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിനേയും മറ്റുപ്രതിപക്ഷ പാർട്ടികളേയും കടന്നാക്രമിച്ച് അരവിന്ദ് കെജ്‍രിവാള്‍. കോൺഗ്രസ് അടക്കം ഒരു പാർട്ടിയും പഞ്ചാബിന് വേണ്ടി 70 വർഷക്കാലത്തിനിടക്ക് ഒന്നും ചെയ്തിട്ടില്ലെന്നും അവർക്കൊന്നും കഴിയാത്തത് ആം ആദ്മി പാർട്ടിക്ക് കഴിയുമെന്നും കെജ്‍രിവാള്‍ പറഞ്ഞു. രാജ്യ സുരക്ഷയുടെ കാര്യത്തിൽ ഒരു ഒത്തുതീർപ്പിനും തയ്യാറല്ല. ഇക്കാര്യത്തിൽ വേണ്ടി വന്നാല്‍ കേന്ദ്രസർക്കാരിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നും കെജ്‍രിവാള്‍ കൂട്ടിച്ചേര്‍ത്തു.
"ബി.ജെ.പി യും അകാലിദളും കോൺഗ്രസുമൊക്കെ 70 കൊല്ലത്തിനിടെ പഞ്ചാബിലെ ജനങ്ങൾക്ക് വേണ്ടി എന്താണ് ചെയ്തത്. പഞ്ചാബിൽ ജനങ്ങൾക്ക് വിശ്വാസ്യതയുള്ള ഒരേയൊരു പാർട്ടി ഇപ്പോൽ ആം ആദ്മിയാണ്. അതു കൊണ്ടു തന്നെ ഇക്കുറി പഞ്ചാബിൽ ആം ആദ്മി പാർട്ടി വൻ ഭൂരിപക്ഷത്തിൽ ജയിച്ച് സർക്കാർ രൂപീകരിക്കും"- കെജ്‍രിവാള്‍ പറഞ്ഞു.
ഈ മാസം 20 നാണ് പഞ്ചാബിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. കോൺഗ്രസും ആംദ്മി പാർട്ടിയും ബി.ജെ.പി യും ശിരോമണി അകാലിദളുമാണ് മത്സരരംഗത്തുള്ള പ്രമുഖ പാർട്ടികള്‍. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.
Adjust Story Font
16