Quantcast

മണിപ്പൂരിൽ രണ്ട് പെണ്‍കുട്ടികളെ കാണാനില്ല, കുക്കികൾ തട്ടിക്കൊണ്ടുപോയി കൊന്നെന്ന് മെയ്തെയ് വിഭാഗം

ഇംഫാൽ വെസ്റ്റിലെ മലയോര മേഖലകളിൽ വെടിവെപ്പുണ്ടായി.

MediaOne Logo

Web Desk

  • Updated:

    17 Aug 2023 4:38 AM

Published:

17 Aug 2023 3:27 AM

മണിപ്പൂരിൽ രണ്ട് പെണ്‍കുട്ടികളെ കാണാനില്ല, കുക്കികൾ തട്ടിക്കൊണ്ടുപോയി കൊന്നെന്ന് മെയ്തെയ് വിഭാഗം
X

ഇംഫാൽ: മണിപ്പൂരിൽ 17 വയസുള്ള രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന പരാതിയുമായി മെയ്തെയ് വിഭാഗം രംഗത്തെത്തി. കുട്ടികളെ കുക്കികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് മെയ്‌തെയ് വിഭാഗം ആരോപിക്കുന്നത്. 40 ദിവസമായി പെൺകുട്ടികൾക്കായി തെരച്ചിൽ തുടരുന്നു.

അതേസമയം, അനധികൃത ബങ്കറുകൾ സൈന്യം തകർത്തു. തെങ്‌ നൗപാലിൽ ആറ് അനധികൃത ബങ്കറുകളാണ് ഇന്നലെ തകർത്തത്. പ്രത്യേക ഓപ്പറേഷനുകളിലൂടെ കൊള്ളയടിച്ച ആയുധങ്ങൾ തിരിച്ചുപിടിക്കാനും ശ്രമം തുടരുകയാണ്. ഇംഫാൽ വെസ്റ്റിലെ കാന്റോ സബൽ, കൗട്രുക് മലയോര മേഖലകളിൽ വെടിവെപ്പുണ്ടായി.

TAGS :

Next Story