ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്ടർ തകർന്ന് രണ്ടു മരണം
ആഴ്ച്ചകള്‍ക്കിടെ ജമ്മു കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്ടര്‍ അപകടമാണിത്.
ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്ടർ തകർന്ന് രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടു. ജമ്മു കശ്മീർ ഉധംപൂർ ജില്ലയിലെ പട്‌നിടോപിലാണ് അപകടം നടന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാവിലെ പത്തരയോടെയാണ് അപകടമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഹെലികോപ്ടറിലുണ്ടായിരുന്ന പൈലറ്റുമാരായ മേജർ രോഹിത് കുമാർ, മേജർ അനൂജ് രജ്പുത് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്ന സൈനികവൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. തകർന്ന ഹെലികോപ്ടറിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
#LtGenYKJoshi, #ArmyCdrNC and all ranks #salute the bravehearts Major Rohit Kumar & Major Anuj Rajput who made the supreme sacrifice in the line of duty on 21 Sept 2021 at #Patnitop and offer deepest condolences to their families.@adgpi@Tri_Service@Whiteknight_IA@IAF_MCC pic.twitter.com/4QC3ccefZi
— NorthernComd.IA (@NorthernComd_IA) September 21, 2021
രാജ്യസേവനത്തിലിരിക്കെ രണ്ടു സൈനികരും ജീവൻ സമർപ്പിക്കുകയായിരുന്നുവെന്നും, ഇരുവരുടെയും കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും സൈന്യത്തിന്റെ വടക്കൻ കമാൻഡ് ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങും സൈനികരുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഏഴ് ആഴ്ച്ചക്കിടെ ജമ്മു കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്ടർ അപകടമാണ് ഉധംപൂരിൽ നടന്നത്. നേരത്തെ രഞ്ജിത് സാഗർ ഡാമിൽ നടന്ന അപകടത്തിലും രണ്ടു പൈലറ്റുമാർ കൊല്ലപ്പെട്ടിരുന്നു. ഇതിൽ കാണാതായ ഒരാളുടെ മൃതദേഹം ഇതുവരെയും ലഭിച്ചിട്ടില്ല.
Adjust Story Font
16